എന്താണ് മമ്മൂട്ടി സർ കഴിക്കുന്നത്? പഞ്ചസാര തീരെയില്ല, ഡയറ്റ് പ്ലാൻ വെളിപ്പെടുത്തി ഡയറ്റീഷ്യൻ

പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കുകയും ചെയ്തതാണ് നടന്റെ ആരോഗ്യ രഹസ്യം

നിഹാരിക കെ.എസ്
തിങ്കള്‍, 19 മെയ് 2025 (09:01 IST)
എഴുപത് കഴിഞ്ഞിട്ടും തന്റെ ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്ന ആളാണ് നടൻ മമ്മൂട്ടി. നടന്റെ ആഹാര രീതികൾ സഹതാരങ്ങൾക്കെല്ലാം ഒരു പാഠപുസ്തകമാണ്. ഇപ്പോഴിതാ, മമ്മൂട്ടി പിന്തുടരുന്ന ആരോഗ്യകരമായ ഭക്ഷണരീതി പങ്കുവച്ചിരിക്കുകയാണ് താരത്തിന്റെ ഡയറ്റീഷ്യനായ നതാഷ മോഹൻ. രുചിയിൽ വിട്ടുവീഴ്ചയില്ലാതെ മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് മമ്മൂട്ടി പിന്തുടരുന്നത്. സമീകൃതഭക്ഷണം ആസ്വദിച്ചു കഴിക്കുകയും പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കുകയും ചെയ്തതാണ് നടന്റെ ആരോഗ്യ രഹസ്യം എന്നാണ് നതാഷ പറയുന്നത്.
 
നതാഷ പങ്കുവച്ച ഡയറ്റ് പ്ലാൻ:
 
എന്താണ് മമ്മൂട്ടി സർ കഴിക്കുന്നത്? സൂപ്പർതാരം മമ്മൂട്ടിയുടെ ജീവിതശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡയറ്റ് പ്ലാൻ നിർദേശങ്ങൾ:
 
1. സമീകൃത ഭക്ഷണം: ഓരോ പ്ലേറ്റ് ഭക്ഷണത്തിലും പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കോപ്ലെക്‌സ് കാർബോഹൈഡേറ്റ്‌സ് എന്നിവ ഉൾപ്പെടുന്നു.
 
2. ജലാംശം: ജലാംശം നിലനിർത്തുന്നതിൽ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കുന്നു. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നൽകുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
 
3. പോഷക ആഗിരണം: പോഷകങ്ങൾക്കും ആന്റിഓക്സിഡന്റുകൾക്കുമായി വർണ്ണാഭമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
 
4. കഴിക്കുന്നതിലെ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചികരമായ ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു.
 
5. ഹോൾ ഫുഡ്സ് (Whole Foods): മികച്ച ഊർജ്ജം ലഭിക്കാനും നിലനിറുത്താനും മുഴുവനായും സംസ്‌കരിക്കാത്ത ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപയോഗം കുറയ്ക്കുക.
 
6. കൃത്യമായ നേരങ്ങളിൽ ഭക്ഷണം: ഊർജനില സ്ഥിരമായി നിലനിർത്താനും ഭക്ഷണത്തോടുള്ള അമിത ആസക്തി ഒഴിവാക്കാനും കൃത്യമായ നേരങ്ങളിൽ ഭക്ഷണം കഴിക്കുക. ഇടനേരത്ത് വിശക്കുന്നുവെങ്കിൽ ചെറിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്താം.
 
7. ആസ്വദിച്ച് കഴിക്കൽ: വിശപ്പിന്റെ സൂചനകൾ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.
 
8. സജീവമായ ജീവിതശൈലി : കൃത്യമായ വ്യായാമം പിന്തുടരുന്ന വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹത്തെപ്പോലെ ആക്ടീവ് ആയിരിക്കുന്നതിന് വ്യായാമവും പോഷണവും കൈകോർക്കുന്ന ആശയം പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments