Webdunia - Bharat's app for daily news and videos

Install App

കുഴഞ്ഞുവീണത് ഭക്ഷണം കഴിക്കാത്തത് കൊണ്ടോ? വിശാലിന് സംഭവിച്ചതെന്ത്?

ഭക്ഷണമൊന്നും കത്തിക്കാതിരുന്നതിനെ തുടർന്ന് പ്രഷർ താഴ്ന്നതാണ് നടന് തലചുറ്റൽ വരാൻ കാരണമെന്നാണ് റിപ്പോർട്ട്.

നിഹാരിക കെ.എസ്
ചൊവ്വ, 13 മെയ് 2025 (10:35 IST)
പൊതുവേദിയിൽ കുഴഞ്ഞു വീണ് ആശുപത്രിയിൽ ചികിത്സ തേടിയ നടൻ വിശാലിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ടുകൾ. അന്നേദിവസം ഭക്ഷണമൊന്നും കത്തിക്കാതിരുന്നതിനെ തുടർന്ന് പ്രഷർ താഴ്ന്നതാണ് നടന് തലചുറ്റൽ വരാൻ കാരണമെന്നാണ് റിപ്പോർട്ട്. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിന് ആശംസകൾ അറിയിച്ച് തിരിച്ചു പോകവെയാണ് ഇന്നലെ വിശാൽ ബോധരഹിതനായി കുഴഞ്ഞുവീണത്.
 
കൂവാഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ട്രാൻസ്‌ജെൻഡറുകൾക്കായി സൗന്ദര്യ മത്സരം ഒരുക്കാറുണ്ട്. മത്സരം കാണാനും വിലയിരുത്താനും വിശിഷ്ടാതിഥിയായാണ് വിശാൽ എത്തിയത്. ആരോഗ്യവുമായി ബന്ധപ്പെട്ട് വിശാലിന് മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കണമെന്ന് മെഡിക്കൽ ടീം നിർദേശിച്ചിട്ടുണ്ടെന്നും നടന്റെ ടീം വ്യക്തമാക്കി.
 
അതേസമയം, നേരത്തെയും പൊതുവേദിയിൽ നടൻ മോശം ആരോഗ്യാവസ്ഥയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘മദ ഗദ രാജ’യുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ കടുത്ത പനിയും വിറയലോടെയുമാണ് വിശാൽ എത്തിയത്. താരത്തിന്റെ ആരോഗ്യാവസ്ഥ ചർച്ചയാവുകയും ചെയ്തിരുന്നു. ഏതായാലും അടുപ്പിച്ച് രണ്ട് സംഭവങ്ങൾ ഉണ്ടായതോടെ വിശാലിന് കാര്യമായി എന്തോ അസുഖമുണ്ടെന്ന നിഗമനത്തിലാണ് ആരാധകർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിരുന്നെന്ന് സമ്മതിച്ച് ജമ്മുകാശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി

അടുത്ത ലേഖനം
Show comments