Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞിട്ട് പിന്നീട് ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല', മിഷ്‌കിനെതിരെ വിശാൽ

'വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞിട്ട് പിന്നീട് ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല', മിഷ്‌കിനെതിരെ വിശാൽ

നിഹാരിക കെ.എസ്

, ബുധന്‍, 29 ജനുവരി 2025 (14:10 IST)
ഇളയരാജയെക്കുറിച്ച് സംവിധായകൻ മിഷ്‌കിൻ അടുത്തിടെ ഉയർത്തിയ വിവാദ പരാമർശങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ബോട്ടിൽ രാധ എന്ന ചിത്രത്തിൻ്റെ പരിപാടിയിൽ, സംഗീതസംവിധായകൻ ഇളയരാജയുടെ ഗാനം കേട്ടാല്‍ മദ്യപിക്കാന്‍ തോന്നും എന്നായിരുന്നു മിഷ്കിൻ പറഞ്ഞത്. വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ മിഷ്‌കിൻ ക്ഷമാപണം നടത്തിയിരുന്നു. ഇപ്പോഴിതാ മിഷ്‌കിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് നടൻ വിശാൽ.
 
സ്റ്റേജ് സംസ്‌കാരം എന്നൊരു കാര്യമുണ്ടെന്നും അതിനെപ്പറ്റി ബോധമില്ലാതെ പലരും വായില്‍ തോന്നിയത് വിളിച്ചുപറയാറുണ്ടെന്നും വിശാല്‍ പറഞ്ഞു. ഇളയരാജ ദൈവപുത്രനാണെന്നും അദ്ദേഹത്തെ അവൻ ഇവൻ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ മോശമാണെന്നും വിശാൽ കൂട്ടിച്ചേർത്തു. വിശാലിന്റെ പ്രതികരണം സോഷ്യൽ മീഡിയയില്‍ വെെറലാണിപ്പോള്‍.
 
'ഇതില്‍ പ്രത്യേകിച്ച് പറയാനായി ഒന്നുമില്ല. ചില സമയം വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞിട്ട് പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല. സ്റ്റേജ് സംസ്‌കാരം എന്നൊരു കാര്യമുണ്ട്. അത് പാലിക്കാന്‍ പറ്റാത്തവര്‍ മാത്രമാണ് ഇതുപോലെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നത്. എന്താണ് പറയുന്നതെന്ന് അവര്‍ക്ക് പോലും ബോധ്യമുണ്ടാകില്ല. ഇളയരാജ സാര്‍ ദൈവപുത്രനെപ്പോലെയാണ്. അദ്ദേഹത്തെ ഒരു സ്‌റ്റേജില്‍ ‘അവന്‍, ഇവന്‍’ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ മോശമാണ്', വിശാൽ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൃഥ്വിരാജ് അയച്ച സംവിധായകനെ കണ്ടപ്പോഴേ പ്രശ്നം തോന്നി, ഞാനെന്തിന് എന്റെ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണം?': ജോബി ജോർജ്