Webdunia - Bharat's app for daily news and videos

Install App

Anushka Sharma: 'അസിന് അവാർഡ് കൊടുത്തപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു': അനുഷ്കയുടെ തുറന്നു പറച്ചിലിന് പിന്നിൽ

അധികം വൈകാതെ അസിൻ സിനിമ ഉപേക്ഷിച്ച് വിവാഹം ജീവിതം തിരഞ്ഞെടുത്തു.

നിഹാരിക കെ.എസ്
ബുധന്‍, 9 ജൂലൈ 2025 (11:27 IST)
തമിഴ് സിനിമയായ ഗജിനിയുടെ റീമേക്ക് പതിപ്പിലൂടെയാണ് അസിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സൽമാൻ ഖാന്റെ നായിക ആയിട്ടായിരുന്നു അസിന്റെ തുടക്കം. തമിഴിൽ നിന്നും ഹിന്ദിയിലെത്തിയ അസിന് പിന്നീട് കൈ നിറയെ സിനിമകൾ ആയിരുന്നു. എന്നാൽ, അധികം വൈകാതെ അസിൻ സിനിമ ഉപേക്ഷിച്ച് വിവാഹം ജീവിതം തിരഞ്ഞെടുത്തു. 
 
ബോളിവുഡിലെത്തിയ അസിനുമായി മത്സരിച്ചവരിൽ നടി അനുഷ്ക ശര്മയുമുണ്ട്. അസിൻ മികച്ച പുതുമുഖത്തിനുള്ള അവാർഡ് നേടിയപ്പോൾ താൻ അനുഭവിച്ച വിഷമത്തെ കുറിച്ച് അനുഷ്ക തുറന്നു പറയുന്നത് വരെ എത്തി കാര്യങ്ങൾ. അനുഷ്ക ശർമയ്ക്കും അസിനും 2008 വളരെ പ്രാധാന്യമേറിയ ഒരു വർഷമായിരുന്നു. ഷാരൂഖ് ഖാനൊപ്പമുള്ള റബ് നേ ബനാ ദി ജോഡിയിലൂടെയാണ് അനുഷ്ക ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 
 
അനുഷ്ക ശർമ്മയുടെ റബ് നെ ബനാ ദി ജോടിയിലെ പ്രകടനം പ്രേക്ഷകരെ നന്നായി രസിപ്പിച്ചിരുന്നു. എന്നാൽ, കൽപ്പനയായി ഗജിനിയിൽ എത്തിയ അസിനാണ് ആ വർഷത്തെ താരമായി മാറിയത്. രണ്ട് അഭിനേതാക്കളും ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. അസിനായിരുന്നു ആ വർഷത്തെ അവാർഡ് ലഭിച്ചത്. അസിനോട് പരാജയപ്പെട്ടതിനെക്കുറിച്ച് അനുഷ്ക പറഞ്ഞ ഒരു പഴയകാല അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.
 
വർഷങ്ങൾക്ക് ശേഷം 2018ൽ അനുഷ്ക ശർമ്മ ഒരു പ്രശസ്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഈ ക്ലിപ്പ് ഇപ്പോൾ വൈറൽ ആവുകയാണ്. തനിക്ക് നിരാശ തോന്നിയിരുന്നുവെന്നും അവാർഡ് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും ആയിരുന്നു അനുഷ്ക പറഞ്ഞത്. അസിന് അവാർഡ് നൽകിയതിൽ താൻ ഒരുപാട് പറഞ്ഞുവെന്നും അന്ന് അനുഷ്ക തുറന്നു പറഞ്ഞിരുന്നു. 
 
'ആ അവാർഡ് എനിക്ക് നൽകാത്തതിൽ ഇന്നും ഞാൻ വളരെ അസ്വസ്ഥയാണ്. കാരണം, ഞാൻ അത്രയും കണക്കുകൂട്ടൽ നടത്തി, നിങ്ങൾക്കറിയാമോ? ഞാൻ കരുതിയത്, അസിൻ ഈ സിനിമയും ഈ റോളും നേരത്തെ തമിഴിൽ ചെയ്തിട്ടുണ്ട്. മറ്റ് ഭാഷകളിൽ ചെയ്തിട്ടുണ്ട്, വളരെ വർഷങ്ങളായി അവർ അഭിനയത്തിൽ എത്തിയിട്ട്. അപ്പോൾ ഉറപ്പായും മികച്ച പുതുമുഖത്തിനുള്ള അവാർഡ് കിട്ടേണ്ട കാര്യമില്ലല്ലോ," അനുഷ്ക വിശദീകരിച്ചു. 
 
"സത്യത്തിൽ പുതുമുഖം ഞാൻ ആണല്ലോ. ഞാൻ ആണ് സിനിമയിൽ പുതിയതായി എത്തിയ ആൾ. അത് കൊണ്ട് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് എനിക്ക് തന്നെ കിട്ടുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ആ പ്രോത്സാഹനം അപ്പോൾ എനിക്ക് വളരെ ആവശ്യവുമായിരുന്നു. പക്ഷെ അവർ ആ അവാർഡ് അസിനാണ് കൊടുത്തത്. അതോടെ ഞാൻ ആകെ അപ്സെറ്റ് ആയി, ഒരുപാട് വിഷമിച്ചു, കൊച്ചു കുട്ടിയെപ്പോലെ അന്ന് ഞാൻ കരഞ്ഞു," അനുഷ്ക ശർമ്മ വെളിപ്പെടുത്തി. പക്ഷെ അവാർഡ് സ്വീകരിക്കാൻ അസിൻ വേദിയിൽ എത്തിയപ്പോൾ താൻ കൈയ്യടിക്കാൻ മറന്നില്ല എന്നും പ്രശസ്ത താരം വെളിപ്പെടുത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments