ബെര്‍മിങ്ങാം ടെസ്റ്റില്‍ മികച്ച ബാറ്റിംഗുമായി മുന്നേറുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ആദ്യ ഇന്നിങ്ങ്‌സില്‍ 180 റണ്‍സിന്റെ ലീഡ് വഴങ്ങിയെങ്കിലും ഇന്ത്യ എത്ര വലിയ വിജയലക്ഷ്യം ഉയര്‍ത്തിയാലും ഇംഗ്ലണ്ട് അത് പിന്തുടരുമെന്ന് ബ്രൂക്ക് വ്യക്തമാക്കി. നാലാം ഇന്നിങ്ങ്‌സില്‍ എത്ര വലിയ വിജയലക്ഷ്യം ഇന്ത്യ മുന്നോട്ട് വെച്ചാലും അത് അടിച്ചെടുക്കാന്‍ ശ്രമിക്കും. അക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നാണ് കരുതുന്നത് ബ്രൂക്ക് പറഞ്ഞു.
ഞങ്ങളുടെ ഇന്നിങ്ങ്‌സിനൊടുവില്‍ കൂട്ടത്തകര്‍ച്ചയുണ്ടായത് എല്ലാവരും കണ്ടതാണ്. കളി മാറിമറിയാന്‍ നിമിഷങ്ങള്‍ മതി. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടണമെന്ന ദൃഡനിശ്ചയം എനിക്കുണ്ടായിരുന്നു. ആദ്യ ടെസ്റ്റില്‍ പൂജ്യത്തിനും 99 റണ്‍സും പുറത്തായതില്‍ നിരാശയുണ്ടായിരുന്നു. മത്സരത്തില്‍ ജാമി സ്മിത്ത് നടത്തിയ കടന്നാക്രമണമാണ് കുറച്ച് നേരത്തേക്കെങ്കിലും ഇംഗ്ലണ്ടിന് മത്സരത്തില്‍ ആധിപത്യം നല്‍കിയതെന്നും ബ്രൂക്ക് പറഞ്ഞു.