ദില്ലിയുടെ കുട്ടി വളർന്ന് വലുതായി, കൈതിയുടെ രണ്ടാം ഭാഗം ഇനി എപ്പോൾ വരും, പരാതിയുമായി ആരാധകർ

അഭിറാം മനോഹർ
വെള്ളി, 7 നവം‌ബര്‍ 2025 (18:15 IST)
തെന്നിന്ത്യന്‍ സിനിമയെ ഞെട്ടിച്ച സിനിമയായിരുന്നു കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൈതി എന്ന സിനിമ. പിന്നീട് കമല്‍ഹാസനെ നായകനാക്കിയ വിക്രം എന്ന സിനിമയിലൂടെ കൈതി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിരുന്നു. ഇതോടെ വിക്രം 2 എന്ന സിനിമയെ പോലെ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്ന സിനിമയായി കൈതി മാറിയിരുന്നു.
 
 എന്നാല്‍ കൈതി ഇറങ്ങി 7 വര്‍ഷം പിന്നിടുമ്പോഴും കൈതി 2 എപ്പോള്‍ തുടങ്ങുമെന്ന വിവരം ഇതുവരെയും ലോകേഷ് അറിയിച്ചിട്ടില്ല. ഇതിനിടെ കൈതിയില്‍ കാര്‍ത്തിയുടെ മകളായി അഭിനയിച്ച ബേബി മോണിക്ക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ലോകേഷിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍.
 
 കൈതിയില്‍ കാര്‍ത്തി എടുത്തുനടക്കുന്ന ബേബി മോണിക്ക വലുതായി എന്നിട്ടും സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റി ഒരു വിവരവുമില്ലെന്നാണ് ആരാധകരുടെ പരാതി. കൈതി ചെയ്ത് പോയ ശേഷം മാസ്റ്റര്‍, ലിയോ, കൂലി തുടങ്ങിയ സിനിമകളെല്ലാം ലോകേഷ് ചെയ്തപ്പോഴും കൈതിയെ കയ്യൊഴിഞ്ഞു. കൈതി 2 ചെയ്യേണ്ട സമയത്ത് ഇപ്പോള്‍ അഭിനയരംഗത്ത് കൈവെച്ചിരിക്കുകയാണ് ലോകേഷ് എന്നിങ്ങനെ പോകുന്നു ആരാധകരുടെ പരാതി.
 
നിലവില്‍ ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിധം തുടങ്ങിയ സിനിമകള്‍ ചെയ്ത അരുണ്‍ മതേശ്വരന്റെ ഡിസി എന്ന സിനിമയില്‍ നായകനായി അഭിനയിക്കുകയാണ് ലോകേഷ്. അടുത്തിടെ സിനിമയുടെ പ്രമോ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് ലോകേഷിനെതിരായ വിമര്‍ശനം ശക്തമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേയുടെ കുട്ടികളുടെ ടിക്കറ്റ് നയം: കുട്ടികളുമായി യാത്ര ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍

ഒരു ലക്ഷം രൂപയുടെ സ്‌കൂട്ടറിന് ഹെല്‍മറ്റ് വയ്ക്കാത്തതിന് 21 ലക്ഷം പിഴ! കാരണം വിശദീകരിച്ച് ഉദ്യോഗസ്ഥര്‍

ജഗതി വാര്‍ഡില്‍ നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Donald Trump: താരിഫ് നയം കൊണ്ട് അമേരിക്കയെ സമ്പന്നമാക്കി, ഓരോ യുഎസ് പൗരനും 2000 ഡോളർ വീതം നൽകുമെന്ന് ട്രംപ്

ജനങ്ങളുടെ പൾസ് എനിക്കറിയാം, തൃശൂർ എടുക്കും, കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണാമെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments