റിസ്കെടുക്കാൻ വയ്യ, ഫ്ളോപ്പായ ലോകേഷിനെ രജനിയ്ക്കും കമൽഹാസനും വേണ്ട, സിനിമയൊരുക്കുക ആരെന്ന ചർച്ചകൾ സജീവം
ഇന്ത്യന്‍ സിനിമയിലെ 2 വലിയ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ സിനിമ സംവിധാനം ചെയ്യുക സംവിധായകന്‍ ലോകേഷ് കനകരാജ് ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്ത് വന്നത്.
രജനീകാന്തും കമല്‍ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നെന്ന വാര്‍ത്ത കമല്‍ഹാസന്‍ സ്ഥിരീകരിച്ചതോടെ ഇരുതാരങ്ങളും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് തമിഴ് ആരാധകര്‍. കരിയറിന്റെ തുടക്കകാലത്ത് ഇരുതാരങ്ങളും ഒരുമിച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സൂപ്പര്‍ താരങ്ങളായതിന് ശേഷം ഇരുവരും ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടില്ല.
ഇന്ത്യന്‍ സിനിമയിലെ 2 വലിയ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ സിനിമ സംവിധാനം ചെയ്യുക സംവിധായകന്‍ ലോകേഷ് കനകരാജ് ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്ത് വന്നത്. എന്നാല്‍ അവസാന സിനിമയായ കൂലിയ്ക്ക് സമ്മിശ്രപ്രതികരണം ലഭിച്ചതോടെ ലോകേഷ് ആയിരിക്കില്ല ഈ സിനിമയുടെ സംവിധായകനെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
രാജ് കമല്‍ ഫിലിംസും റെഡ് ജയന്റ്‌സ് മൂവീസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. സംവിധായകന്‍ ആരാകണമെന്ന് തീരുമാനിച്ചിട്ടില്ല. കമലിനൊപ്പം വീണ്ടും സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. അനുയോജ്യമായ കഥയും കഥാപാത്രങ്ങളും കിട്ടണം. പ്ലാന്‍ ഉണ്ട് ഒന്നും ഫിക്‌സ് ആയിട്ടില്ലെന്നാണ് ഇതിനെ പറ്റി രജനീകാന്ത് പ്രതികരിച്ചത്.
അതേസമയം കൂലിയ്ക്ക് വലിയ വിജയമാകാന്‍ സാധിച്ചില്ലെങ്കിലും കൈതി 2 വിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ലോകേഷ്. എല്‍സിയുവിന് തുടക്കമിട്ട സിനിമയെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് കൈതി 2 വില്‍ ആരാധകര്‍ക്കുള്ളത്. കൈതി, വിക്രം, ലിയോ എന്നീ സിനിമകള്‍ക്ക് ശേഷം കൈതി 2 ഒരുങ്ങുമ്പോള്‍ ഏതെല്ലാം താരങ്ങള്‍ സിനിമയിലുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കൂലി പരാജയമായ സ്ഥിതിക്ക് എല്‍സിയുവിലെ ചിത്രങ്ങള്‍ക്ക് ലോകേഷ് പ്രാധാന്യം നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.