'എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞത്'; 'കോബ്ര' സെറ്റിൽ വെച്ച് മിഥുൻ മാനുവനോട് മമ്മൂട്ടി

കെ ആര്‍ അനൂപ്
ശനി, 25 മെയ് 2024 (14:28 IST)
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിലുള്ള സിനിമകൾ ഒന്നിന് പുറകെ ഒന്നായി വിജയിക്കുന്ന കാഴ്ചയാണ് മോളിവുഡിൽ ഇപ്പോൾ കാണാനാകുന്നത്. ഒടുവിൽ മമ്മൂട്ടിയുടെ ടർബോയുടെ പിന്നിലാണ് മിഥുൻ പ്രവർത്തിച്ചത്. വിജയകരമായി സിനിമ പ്രദർശനം തുടരുകയാണ്. അതിനിടെ മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ട നിമിഷം ഓർത്തെടുക്കുകയാണ് മിഥുൻ. കോബ്ര സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. 
 
കോബ്ര സിനിമയുടെ സെറ്റിൽ വച്ചാണ് മമ്മൂട്ടിയെ താൻ ആദ്യമായി പരിചയപ്പെടുന്നതെന്നും അന്ന് മമ്മൂട്ടി തന്നോട് നീ എഴുത്തുകാരനാണെന്ന് ആരാണ് പറഞ്ഞതെന്നുമാണ് ചോദിച്ചതെന്നും മിഥുൻ പറഞ്ഞു.
 
ഓം ശാന്തി ഓശാന ഒന്നും ചെയ്യാത്ത സമയത്തായിരുന്നു. സിനിമ സെറ്റിൽ ഒന്ന് പോയി പരിചയവുമില്ല. ആകെ ഭയന്നാണ് മമ്മൂട്ടിയുടെ മുന്നിൽ നിന്നത്. കൂടെയുണ്ടായിരുന്ന സീനിയർ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് മിഥുനെ മമ്മൂട്ടിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. എഴുത്തുകാരനാണ് എന്നാണ് പറഞ്ഞത്. മമ്മൂട്ടി ഒന്ന് നോക്കി ഒരു ചോദ്യം തിരിച്ചു ചോദിച്ചു. താൻ എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞതെന്ന് എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം.
 
'സിനിമയിലേക്ക് വരുന്നതിന് മുമ്പ് എന്റെ ഒരു സീനിയർ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിന്റെ വീട്ടിൽ ഒരിക്കൽ കഥ പറയാൻ പോയിരുന്നു. അദ്ദേഹം അന്ന് എന്നോട് ചോദിച്ചു, ഞാൻ എന്താണ് ചെയ്യേണ്ടെതന്ന്. എനിക്ക് മമ്മൂട്ടിയോട് ഒരു കഥ പറയണമെന്ന് ഞാൻ അന്ന് തന്നെ അദ്ദേഹത്തിനോട് പറഞ്ഞു. അന്ന് ഓം ശാന്തി ഓശാന ഒന്നും ചെയ്തിട്ടില്ല.
അങ്ങനെ, കോബ്ര എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഞാൻ മമ്മൂട്ടിയെ ആദ്യമായി കണ്ടത്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് എന്നെ മമ്മൂട്ടിയുടെ അടുക്കൽ കൊണ്ട് പോയി. മമ്മൂക്ക എന്റെ അടുത്തേക്ക് വന്നു. എന്റെ കൂടെയുള്ള അദ്ദേഹം എന്നെ മമ്മൂക്കയെ പരിചയപ്പെടുത്തി. ഞാൻ ഭയന്നാണ് നിൽക്കുന്നത്. കാരണം, ഞാൻ ആദ്യമായിട്ടാണ് ഒരു സിനിമ സെറ്റിൽ പോകുന്നത്.
 
ഇത്, മിഥുൻ വയനാട്ടിൽ നിന്നുള്ളൊരു എഴുത്തുകാരനാണ്. ഞാൻ ആകെ പേടിച്ചാണ് നിന്നിരുന്നത്. എന്നെ ഒന്ന് നോക്കിയിട്ട്, താൻ എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞതെന്ന് ചോദിച്ചു. അപ്പോഴാണ് എനിക്കും തോന്നിയത്, ശരിയാണല്ലോ.. ഞാൻ എഴുത്തുകാരനാണെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. മമ്മൂക്ക അത് തമാശരൂപേണയാണ് എന്നോട് ചോദിച്ചത്. പിന്നീട് എന്നോട് നോവൽ എഴുതിയിട്ടുണ്ടോ എന്നു ചോദിച്ചു, ചെറുകഥ എഴുതിയിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു. ഇങ്ങനെയാണ് ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത്',- മിഥുൻ മാനുവൽ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

അടുത്ത ലേഖനം
Show comments