Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദേശത്തും ഹിറ്റ് ! ഇന്ത്യയ്ക്ക് പുറത്ത് 50 കോടി അടിക്കുമോ 'ഗുരുവായൂര്‍ അമ്പലനടയില്‍'?

A hit abroad! Will 'Guruvayoor Ambalanadayil' hit 50 crores outside India?

കെ ആര്‍ അനൂപ്

, ശനി, 25 മെയ് 2024 (12:21 IST)
പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. റിലീസ് ചെയ്ത് ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വിദേശത്തുനിന്ന് വന്‍ തുക കണ്ടെത്താന്‍ സിനിമക്കായി. സിനിമയുടെ വിദേശ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
വിദേശ മാര്‍ക്കറ്റുകളില്‍ നിന്നായി 26.6 കോടി രൂപയിലധികം സിനിമ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.2024ലെ കേരളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ മൂന്നാം സ്ഥാനത്താണ് ഗുരുവായൂര്‍ അമ്പലനടയില്‍.
 
പൃഥ്വിരാജിന്റെ ആടുജീവിതം 5.83  കോടി രൂപ നേടി കേരളത്തില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി ഒന്നാം സ്ഥാനത്തുണ്ട്.ഗുരുവായൂര്‍ അമ്പലനടയില്‍ നേരത്തെ തന്നെ 50 കോടി ക്ലബ്ബിലെത്തിയിരുന്നു.
 
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാഡ് ബോയ്സ്'ന് 'പഞ്ചാബി ഹൗസ്'സിനിമയുമായി എന്താണ് ബന്ധം ? പ്രേക്ഷകരില്‍ പ്രതീക്ഷ നിറച്ച് ഒമര്‍ ലുലു