'സിഗരറ്റ് വലിക്കാന്‍ വയ്യ'; തീവണ്ടിയില്‍ ടൊവിനോയ്ക്ക് പകരം അഭിനയിക്കേണ്ടത് ചാക്കോച്ചന്‍, കഥ കേട്ട് പറ്റില്ലെന്ന് പറഞ്ഞു

Webdunia
വെള്ളി, 10 ഡിസം‌ബര്‍ 2021 (09:30 IST)
പുകവലിക്ക് അടിമയായ യുവാവിന്റെ കഥ പറഞ്ഞ സിനിമയാണ് തീവണ്ടി. ടൊവിനോ തോമസും സംയുക്ത മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തീവണ്ടി തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടു. നവാഗതനായ ഫെല്ലിനിയാണ് 2018 ല്‍ തീവണ്ടി സംവിധാനം ചെയ്തത്. സിനിമയില്‍ ടൊവിനോയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
യഥാര്‍ഥത്തില്‍ തീവണ്ടി സിനിമയില്‍ ടൊവിനോ ചെയ്ത കഥാപാത്രം കുഞ്ചാക്കോ ബോബനാണ് ചെയ്യേണ്ടിയിരുന്നത്. സിനിമയുടെ കഥ കേട്ട ചാക്കോച്ചന്‍ 'നോ' പറയുകയായിരുന്നു. സിഗരറ്റ് വലിക്കുന്ന കഥാപാത്രമായി അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ തീവണ്ടിയിലെ കഥാപാത്രത്തോട് 'നോ' പറഞ്ഞത്. ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാന്‍ തനിക്കു കഴിയില്ല എന്ന് തോന്നിയെന്നും ചാക്കോച്ചന്‍ പറയുന്നു. ദ് ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ സിഗരറ്റ് വലിക്കാത്ത താന്‍, ചെയിന്‍ സ്മോക്കര്‍ ആയി അഭിനയിച്ചാല്‍ ആരോഗ്യ പ്രശ്നം വരെ ഉണ്ടാവുമെന്നും ഷൂട്ടിംഗ് പോലും വിചാരിച്ച സമയത്തു തീരില്ല എന്നും ചാക്കോച്ചന്‍ തീവണ്ടിയുടെ സംവിധായകനോട് പറഞ്ഞു. പിന്നീടാണ് തനിക്ക് പകരം വേറെ ആളെ തേടി അവര്‍ പോയതെന്നും ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments