എന്ത് വർത്തമാനമാണിത്, മമ്മൂക്ക എന്നോട് എന്തിനാണ് ചാൻസ് ചോദിക്കുന്നത്, ആ ചോദ്യം മോശം: യൂട്യൂബ് അവതാരകനോട് ചൂടായി ജോജു ജോർജ്

അഭിറാം മനോഹർ
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (12:19 IST)
Joju George
തന്റെ പുതിയ സിനിമയായ പണിയുടെ റിലീസുമായി അനുബന്ധിച്ചുള്ള പ്രസ് മീറ്റിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകനോട് അരിശപ്പെട്ട് ജോജു ജോര്‍ജ്. ജോജു ജോര്‍ജ് ആദ്യമായി സംവിധായകനാകുന്ന പണി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. സിനിമ മണിരത്‌നം, കാര്‍ത്തിക് സുബ്ബരാജ്, അനുരാഗ് കശ്യപ്,ഗൗതം മേനോന്‍, മമ്മൂട്ടി എന്നിവരെ കാണിച്ചെന്നും മമ്മൂട്ടി, ഗൗതം മേനോന്‍ എന്നിവര്‍ ഇന്റര്‍വെല്‍ വരെ സിനിമ കണ്ടതായും ജോജു ജോര്‍ജ് പറഞ്ഞിരുന്നു. ഇതോടെ സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ട ശേഷം മമ്മൂക്ക ചാന്‍സ് ചോദിച്ചോ എന്നാണ് യൂടൂബ് അവതാരകന്‍ ചോദിച്ചു. ഈ  ചോദ്യമാണ് ജോജുവിനെ അലോസരപ്പെടുത്തിയത്.
 
മമ്മൂക്ക എന്തിനാണ് എന്നോട് ചാന്‍സ് ചോദിക്കുന്നത്. ഞാനല്ലേ അദ്ദേഹത്തിനോട് ചാന്‍സ് ചോദിച്ച് പോകേണ്ടത്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. ഞാന്‍ അദ്ദേഹത്തിനെ കാണുന്നതിനേക്കാള്‍ ചെറുതാക്കിയാണ് നിങ്ങള്‍ പറയുന്നത്. ഞാനും മമ്മൂക്കയും തമ്മിലുള്ള ബന്ധം വെച്ച് നോക്കുമ്പോള്‍ എന്റെ പടത്തിന് ചാന്‍സ് ചോദിച്ച് വരേണ്ട ഗതികേട് അദ്ദേഹത്തിനില്ല. പടം പോലും ഇറങ്ങാതെ എന്തിനാണ് ഇങ്ങനത്തെ ചോദ്യം ചോദിക്കുന്നത്. എന്ന് ജോജു തിരിച്ചു ചോദിച്ചു. 
 
 സിനിമ മമ്മൂക്കയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. സിനിമാ മേഖലയിലെ ചെറിയ ആളുകളെ വരെ ഗൗനിക്കുന്ന ആളാണ് മമ്മൂക്ക. സിനിമ തുടങ്ങുന്ന കാര്യം ആദ്യം പറഞ്ഞത് മമ്മൂക്കയോടും ലാലേട്ടനോടുമാണ്. പുതിയ ആളുകളെ വെച്ച് സിനിമ എടുക്കുമ്പോള്‍ ട്രെയിനിംഗ് കൊടുക്കണമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. 3 മാസത്തോളം അഭിനേതാക്കള്‍ക്ക് ട്രെയ്‌നിംഗ് കൊടുത്തിട്ടുണ്ട്. ജോജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

അടുത്ത ലേഖനം
Show comments