അഭിനയത്തെ തന്നെ റീഡിഫൈൻ ചെയ്യുന്ന നടനാണ് ഫഹദ് ഫാസിലെന്ന് സംവിധായകൻ ലാൽ ജോസ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ആ സമയം അത് അധികം ആരും കാര്യമാക്കിയില്ല. ആരും കാര്യമാക്കിയില്ലെങ്കിലും മമ്മൂട്ടി ഇക്കാര്യം ശ്രദ്ധിക്കുകയും ലാൽ ജോസിനോട് ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. എന്തുകൊണ്ടാണ്, ഫഹദിനെ കുറിച്ച് അങ്ങനെ പറഞ്ഞതെന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇതിന് ഡയമണ്ട് നെക്ലേസ് എന്ന തന്റെ ചിത്രത്തിലെ ഒരു സീൻ കാണിച്ച് കൊടുത്ത് കൊണ്ടായിരുന്നു ലാൽ ജോസിന്റെ മറുപടി.
ഫഹദിന്റെ കഥാപാത്രം ലേബർ ക്യാമ്പിൽ നിന്നും വീണ്ടും സംവൃതയുടെ ഫ്‌ളാറ്റിലേക്ക് വരുന്ന സീനുണ്ട്. സംവൃതയുടെ മുന്നിൽ ഒന്നുമല്ലാതാകുന്ന സാഹചര്യമായിരുന്നു അത്. ആ സീനിൽ ഫഹദിന്റെ കണ്ണിൽ ഒരു പ്രത്യേക ഭാവം ഉണ്ടായിരുന്നു. മറ്റൊരു നടനിലും താൻ ഇത്തരമൊരു ഭാവം കണ്ടിട്ടില്ലെന്നാണ് ലാൽ ജോസ് പറയുന്നത്. ആ സീൻ കണ്ടിട്ട് 'പഹയൻ, കാലനാണല്ലോ' എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത് എന്നാണ് സംവിധായകൻ പറയുന്നത്.
അഭിനയത്തിന്റെ കാര്യത്തിൽ നിലവിൽ വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുകയും സൂഷ്മാഭിനയം കാഴ്ച വെയ്ക്കുകയും ചെയ്യുന്ന കാര്യത്തിൽ മമ്മൂട്ടി കഴിഞ്ഞാൽ ഫഹദ് ഫാസിലാണ് മുന്നിലുള്ളത്. ആവേശം ആണ് ഫഹദിന്റേതായി റിലീസ് ആയ ഏറ്റവും ഒടുവിലത്തെ മലയാള