Webdunia - Bharat's app for daily news and videos

Install App

എപ്പൊ നോക്കിയാലും വലിയ പടങ്ങൾ വരുന്നു, കാതൽ റിലീസ് വൈകുന്നതിനെ പറ്റി മമ്മൂട്ടി

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2023 (10:11 IST)
സിനിമകളുടെ വൈവിധ്യം കൊണ്ട് പ്രേക്ഷകരെ തന്റെ എഴുപതുകളിലും വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടിയെന്ന മെഗാതാരം. ഒരേസമയം വ്യത്യസ്തമായ സിനിമകളിലും കച്ചവട സിനിമകളിലും മമ്മൂട്ടീ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇതിനിടെ താരം തുടങ്ങിയ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മികച്ച ചിത്രങ്ങളാണ് ഇതുവരെയായി പുറത്തുവന്നിട്ടുള്ളത്. നാല് ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ കാതല്‍ എന്ന ചിത്രത്തിന്റെ റിലീസ് മാത്രമാണ് ബാക്കിയായിട്ടുള്ളത്.
 
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ ദിവസങ്ങള്‍ ആയെങ്കിലും ചിത്രത്തിന്റെ റിലീസിനെ പറ്റി ഇതുവരെയും യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് സിനിമയുടെ നിര്‍മാതാവ് കൂടിയായ മമ്മൂട്ടി. കാതലിനെ പറ്റി പറയുകയാണെങ്കില്‍ വേഷവിധാനങ്ങളിലോ രൂപത്തിലോ എല്ലാം ഞാന്‍ തന്നെയാണ്. പക്ഷേ കഥാപാത്രം കുറച്ച് വേറെയാണ്.
 
ഒരു കുടുംബകഥയാണ് എന്ന് പറഞ്ഞാല്‍ അച്ഛന്‍, അമ്മ , ഭാര്യ,ഭര്‍ത്താവ്, മക്കള്‍ പക്ഷേ അതല്ല സിനിമയിലെ വിഷയം. അത് പുതിയതാണ്. അതൊന്ന് ഇറക്കണം എന്നുണ്ട്. പക്ഷേ എപ്പോള്‍ ചെന്നാലും വലിയ സിനിമകള്‍ റിലീസിന് വരുന്നു. പിന്നെ എന്ത് ചെയ്യാനാണ്. ജയിലറെ പോലുള്ള വലിയ ചിത്രങ്ങളോട് മുട്ടി നില്‍ക്കാന്‍ സിനിമയ്ക്ക് ആവുമോ? ചെറിയ സിനിമയല്ലെ. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം
Show comments