Webdunia - Bharat's app for daily news and videos

Install App

വിവാദങ്ങൾ ബാധിക്കുമോ? ഓണചിത്രങ്ങൾക്ക് ആശങ്ക

അഭിറാം മനോഹർ
വ്യാഴം, 29 ഓഗസ്റ്റ് 2024 (12:17 IST)
Onam release
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദകൊടുങ്കാറ്റ് മലയാള സിനിമയെ ആഞ്ഞടിക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ഓണം റിലീസിനായി കാത്തിരിക്കുന്ന സിനിമകളെയാണ്. മലയാളികളുടെ ഉത്സവകാലമായ ഓണം സിനിമ വ്യവസായം ഉറ്റുനോക്കുന്ന സമയമാണ്. അതിനാല്‍ തന്നെ വലിയ പ്രതീക്ഷയുള്ള സിനിമകളാണ് ഇക്കുറി ഓണം റിലീസായി എത്തുന്നത്. എന്നാല്‍ ഹേമ കമ്മിറ്റിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പുതിയ സിനിമകളുടെ പ്രകടനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക നിലവില്‍ ശക്തമാണ്.
 
മലയാളത്തില്‍ നാല് സിനിമകളാണ് ഓണം റിലീസായി തയ്യാറെടുക്കുന്നത്. സ്‌കൂള്‍ അവധിക്കാലം കൂടെ കണക്കിലെടുത്ത് സെപ്റ്റംബര്‍ 12,13 തീയ്യതികളിലാകും ഈ സിനിമകള്‍ റിലീസാവുക. ഉത്സവകാലത്തിന് തുടക്കമായി സെപ്റ്റംബര്‍ അഞ്ചിന് വിജയ് നായകനാകുന്ന ഗോട്ടാകും കേരളത്തില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുക. ടൊവിനോ തോമസിന്റെ ബ്രഹ്മാണ്ഡ സിനിമയായ അജയന്റെ രണ്ടാം മോഷണം, ആന്റണി പെപ്പെയുടെ കൊണ്ടല്‍,ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡം, ഒമര്‍ ലുലു ഒരുക്കുന്ന റഹ്മാന്‍ ചിത്രം ബാഡ് ബോയ്‌സ് എന്നിവയാണ് മലയാളത്തില്‍ നിന്നുള്ള ഓണം റിലീസുകള്‍.
 
 നിലവില്‍ വിവാദങ്ങളാല്‍ കലുഷിതമാണെങ്കിലും ഓണം റിലീസുകളെ നിലവിലെ വിവാദങ്ങള്‍ ബാധിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നത്. ഏറെ കാലങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ടൊവിനോ സിനിമയായ അജയന്റെ രണ്ടാം മോഷണം റിലീസിനെത്തുന്നത്. കഴിഞ്ഞ ഓണത്തിന് ഇറങ്ങിയ ആര്‍ഡിഎക്‌സിന് ശേഷം പെപ്പെ നായകനാകുന്ന സിനിമയായ കൊണ്ടലും ഏറെ പ്രതീക്ഷയുള്ള സിനിമയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

Coolie First Show in Tamil Nadu: 'മലയാളി കണ്ടിട്ടേ തമിഴര്‍ കാണൂ'; തമിഴ്‌നാട്ടില്‍ 'കൂലി' ആറ് മണി ഷോ ഇല്ലാത്തതിനു കാരണം?

Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് ആദ്യ ആഴ്ചയില്‍ തന്നെ രഞ്ജിത്ത് പുറത്ത്; രേണുവിനു മോഹന്‍ലാലിന്റെ താക്കീത്

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് പരിധി 50,000 രൂപയായി ഉയര്‍ത്തി; ആര്‍ബിഐ നല്‍കുന്ന വിശദീകരണം ഇതാണ്

Chingam 1: ചിങ്ങമാസം പിറക്കുന്നത് എന്ന്? ഓണനാളുകളിലേക്ക്

മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്താല്‍ ഹിന്ദു യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനവുമായി ബിജെപി എംഎല്‍എ

ചൈനയ്ക്ക് തീരുവയില്‍ ആനുകൂല്യം നല്‍കി അമേരിക്ക; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചു

Suresh Gopi: 'സുരേഷേട്ടാ മടങ്ങി വരൂ'

അടുത്ത ലേഖനം
Show comments