Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലമുറയിട്ട് കരഞ്ഞാല്‍ സുധിച്ചേട്ടന്‍ തിരിച്ചുവരുമോ?വെള്ള സാരിയുടുത്ത് നടന്നാല്‍ ആളുകള്‍ക്ക് ഇഷ്ടമാകും, വേദനയോടെ രേണു

Kollam Sudhi

കെ ആര്‍ അനൂപ്

, ശനി, 9 മാര്‍ച്ച് 2024 (12:54 IST)
Kollam Sudhi
അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ ഓര്‍മ്മകള്‍ പേറിയാണ് രേണു കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അതിനിടയില്‍ പല വേദനിപ്പിക്കുന്ന വാര്‍ത്തകളും രേണു കേള്‍ക്കേണ്ടി വന്നു. തളര്‍ന്ന മനസ്സോടെ രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിക്കുന്നവരുടെ മുന്നില്‍ ശക്തമായ ഭാഷയില്‍ രേണു മറുപടി പറഞ്ഞിരുന്നു. ഇപ്പോഴും അവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുകയാണ് സോഷ്യല്‍ മീഡിയ. പിച്ചക്കാരിയായിട്ടോ വെള്ള സാരിയിട്ടോ ഒക്കെ നടന്ന് കഴിഞ്ഞാല്‍ ആളുകള്‍ക്ക് സന്തോഷമായിരിക്കും. പക്ഷേ എന്റെ ജീവിതത്തില്‍ അത് വിഷമമായിരിക്കും. സുധിച്ചേട്ടന്റെ ആത്മാവിനും എന്റെ മക്കള്‍ക്കുമെല്ലാം അത് വിഷമമായിരിക്കും എന്ന് കൂടി സമൂഹത്തിന്റെ മുന്നില്‍ പറയേണ്ടി വന്നിരിക്കുകയാണ് രേണുവിന്.
 
വീണ്ടും ഒരു വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഞങ്ങളുടെ വീട് പണി നടക്കുന്നുണ്ടെന്ന് നാലു മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകുമെന്നും രേണു പറയുന്നു.
'എന്റെ സുധിച്ചേട്ടന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ നന്നായി നടക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്. ഞാന്‍ പിച്ചക്കാരിയായിട്ടോ വെള്ള സാരിയിട്ടോ ഒക്കെ നടന്ന് കഴിഞ്ഞാല്‍ ആളുകള്‍ക്ക് സന്തോഷമായിരിക്കും. പക്ഷേ എന്റെ ജീവിതത്തില്‍ അത് വിഷമമായിരിക്കും. സുധിച്ചേട്ടന്റെ ആത്മാവിനും എന്റെ മക്കള്‍ക്കുമെല്ലാം അത് വിഷമമായിരിക്കും. നന്നായി നടക്കണ്ടേ നമ്മള്‍.
ഞാന്‍ അലമുറയിട്ട് കരഞ്ഞാല്‍ സുധിച്ചേട്ടന്‍ തിരിച്ചുവരുമോ? അദ്ദേഹത്തിന്റെ ആത്മാവ് എനിക്കൊപ്പം ഉള്ളിടത്തോളം കാലം ഞാന്‍ ഇങ്ങനെ തന്നെ നടക്കും. എന്റെ ജീവിതത്തില്‍ വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞങ്ങളുടെ വീട് പണി നടക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്',- രേണു പറഞ്ഞു.
 
അലമുറയിട്ട് കരഞ്ഞാല്‍ സുധിച്ചേട്ടന്‍ തിരിച്ചുവരുമോ?വെള്ള സാരിയുടുത്ത് നടന്നാല്‍ ആളുകള്‍ക്ക് ഇഷ്ടമാകും, വേദനയോടെ രേണു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജെ കെ..ജസ്റ്റ് കിഡ്ഡിങ്'; 'ബാഹുബലി' സംവിധായകൻ രാജമൗലിയെ കൊണ്ടും പറയിപ്പിച്ചു പ്രേമലു! സിനിമയെക്കുറിച്ച് സംവിധായകൻ