മമിത ബൈജുവിന്റെ തമിഴ് അരങ്ങേറ്റം, പ്രേമലുപോലെ ക്ലിക്കാകുമോ? 'റിബല്‍' ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്
ചൊവ്വ, 12 മാര്‍ച്ച് 2024 (15:43 IST)
കേരളം പശ്ചാത്തലം ആക്കുന്ന തമ്മില്‍ സിനിമ വരുകയാണ്.ജി വി പ്രകാശ് കുമാറിനെ നായകനാക്കി നവാഗതനായ നികേഷ് ആര്‍ എസ് സംവിധാനം ചെയ്ത റിബല്‍ റിലീസിന് ഒരുങ്ങുകയാണ്.പ്രേമലുവിലൂടെ തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മമിത ബൈജു മാറിയിരുന്നു. നടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വരാനിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു.
 
കേരളത്തിലെ ഒരു കോളേജില്‍ പഠിക്കാന്‍ എത്തുന്ന തമിഴ് യുവാവാണ് ജി വി പ്രകാശ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ഗൗരവമുള്ള വിഷയം റൊമാന്റിക് ട്രാക്കില്‍ ചാലിച്ച് പറയുകയാണ് സംവിധായകന്‍. കേരളത്തിലെ ഒരു കോളേജില്‍ തമിഴ് യുവാക്കള്‍ നേരിടുന്ന അപരത്വമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് മനസ്സിലാക്കാന്‍ ആകുന്നത്. ക്യാമ്പസ് രാഷ്ട്രീയവും സിനിമയ്ക്ക് വിഷയമാകുന്നുണ്ട്.1980 കളാണ് സിനിമയുടെ പശ്ചാത്തലമെന്ന് അറിയുന്നു. മാര്‍ച്ച് 22 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്‌കര്‍, കല്ലൂരി വിനോദ്, സുബ്രഹ്‌മണ്യ ശിവ, രാജേഷ് ശര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നതും നായകന്‍ കൂടിയായ ജി വി പ്രകാശ് കുമാര്‍ തന്നെയാണ്.
. ഛായാഗ്രഹണം അരുണ്‍കൃഷ്ണ രാധാകൃഷ്ണന്‍, എഡിറ്റിംഗ് ലിയോ ജോണ്‍ പോള്‍, എഡിറ്റിംഗ് വെട്രി കൃഷ്ണന്‍, ആക്ഷന്‍ ശക്തി ശരവണന്‍, കലാസംവിധാനം പപ്പനാട് സി, ഉദയകുമാര്‍. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അടുത്ത ലേഖനം
Show comments