Webdunia - Bharat's app for daily news and videos

Install App

എന്തെങ്കിലും മനസിലാകണ്ടെ, നോളൻ സിനിമ നിരസിച്ചതിൻ്റെ കാരണം പറഞ്ഞ് വിൽ സ്മിത്ത്

അഭിറാം മനോഹർ
ചൊവ്വ, 17 ജൂണ്‍ 2025 (16:55 IST)
WillSmith
ക്രിസ്റ്റഫര്‍ നോളന്‍ സിനിമയായ ഇന്‍സെപ്ഷനിലെ വേഷം നിരസിച്ചതിനെ പറ്റി വിശദമാക്കി ഹോളിവുഡ് താരം വില്‍ സ്മിത്ത്. സിനിമയുടെ ഇതിവൃത്തം എന്താണെന്ന് മനസിലാക്കാന്‍ പറ്റാതെ വന്നതിനെ തുടര്‍ന്നാണ് സിനിമ നിരസിച്ചതെന്നാണ് ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്. ലോക സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ സിനിമയില്‍ വില്‍ സ്മിത്ത് നിരസിച്ച വേഷം പിന്നീട് ചെയ്തത് ലിയോനാഡോ ഡികാപ്രിയോ ആയിരുന്നു.
 
199ല്‍ പുറത്തിറങ്ങിയ ദി മെട്രിക്‌സ് എന്ന സിനിമയിലെയും വേഷം താന്‍ ഇങ്ങനെ വേണ്ടെന്ന് വെച്ചിരുന്നെന്നും അഭിമുഖത്തില്‍ താരം പറഞ്ഞു. ഇതാദ്യമായാണ് ഇന്‍സെപ്ഷനിലെ വേഷം വേണ്ടെന്ന് വെച്ചതിനെ പറ്റി തുറന്ന് പറയുന്നതെന്നും സിനിമ പറയുന്ന അള്‍ട്ടര്‍നേറ്റീവ് റിയാലിറ്റി എന്ന ആശയം തനിക്ക് മനസിലായില്ലെന്നും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ സിനിമ നഷ്ടമായതില്‍ വിഷമമുണ്ടെന്നും വില്‍സ്മിത്ത് പറഞ്ഞു.
 
സിനിമയില്‍ ഡികാപ്രിയോ അവതരിപ്പിച്ച ഡോം കോംബ് എന്ന വേഷത്തിനായി ആദ്യം പരിഗണിച്ചത് ബ്രാഡ് പീറ്റിനെയായിരുന്നു. എന്നാല്‍ ബ്രാഡ് പീറ്റും നിരസിച്ചതോടെയാണ് ആ വേഷം ഡികാപ്രിയോയിലേക്കെത്തിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments