ഉണ്ണിമുകുന്ദന്‍-അഞ്ജു കുര്യന്‍ ടീമിന്റെ വരാനിരിക്കുന്ന ചിത്രമാണ് മേപ്പടിയാന്‍. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അഞ്ജുവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
'പ്രിയപ്പെട്ട അഞ്ജു നിനക്ക് എല്ലാ ആശംസകളും നേരുന്നു.നീ നല്ലൊരു സുഹൃത്തും ജീവിതത്തോട് വളരെ ക്രിയാത്മക വീക്ഷണമുള്ള വ്യക്തിയും ആണ്. ജോലിയില്‍ തികച്ചും പ്രൊഫഷണല്‍! നിങ്ങളെ മേപ്പടിയാന്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത് വളരെ സന്തോഷകരമായിരുന്നു മനോഹരമായ ഒരു വര്‍ഷം ആശംസിക്കുന്നു! സ്‌നേഹം, ഉണ്ണി'-ഉണ്ണി മുകുന്ദന്‍ കുറിച്ചു.
മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണനായി ഉണ്ണിമുകുന്ദന്‍ വേഷമിടുന്നു. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.
സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.