ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ഇരിപ്പിടം ഉറപ്പിക്കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ആയി. മോളിവുഡില്‍ പുറത്തിറങ്ങുന്ന മിക്ക ചിത്രങ്ങളിലും ഷൈന്‍ ഉണ്ടാകും, കഥാപാത്രം ചെറുതായാലും നടനെ പ്രശ്‌നമില്ല. വേഗത്തില്‍ 100 സിനിമകള്‍ ചെയ്യാന്‍ ഷൈന്‍ എന്ന നടന് ആയതും അതുകൊണ്ടാണ്.'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. ഇത് ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ സിനിമയായിരുന്നു.27 വര്‍ഷത്തെ അഭിനയ ജീവിതംകൊണ്ട് താന്‍ ചെയ്തത് ആകെ 103 സിനിമകളാണെന്നും ചുരുങ്ങിയ കാലം കൊണ്ട് ഷൈന്‍ ടോം ചാക്കോ 100 സിനിമകള്‍ ചെയ്തു എന്ന് പറയുന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.
സഹ സംവിധായകനായി ജോലി ചെയ്യുന്ന സമയത്ത് മുതലേ ഷൈന്‍ ടോം ചാക്കോയെ അറിയാമെന്നും ഗദ്ദാമ എന്ന സിനിമയിലെ നടന്റെ പ്രകടനം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.
'ഷൈന്‍ അസിസ്റ്റന്റ് ഡയറക്ടറായ നാള്‍ മുതല്‍ എനിക്ക് അവനെ അറിയാവുന്നതാണ്. പിന്നീട് അവന്‍ അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്ന് ഒരു നടനായി മാറുകയായിരുന്നു. 'ഗദ്ദാമ' എന്ന സിനിമ ഷൈന്‍ ചെയ്തപ്പോള്‍ ഞാന്‍ അവനെ വിളിച്ചിരുന്നു. ആ സിനിമയിലെ കഥാപാത്രം അവന്‍ എറ്റവും ഭംഗിയായി തന്നെ ചെയ്തിരുന്നു.അത് മനസില്‍ തങ്ങി നില്‍ക്കുന്നതായിരുന്നു. ഒടുവില്‍ ഷൈന്‍ തന്റെ നൂറാമത്തെ സിനിമയുമായി വന്ന് നില്‍ക്കുമ്പോള്‍, പത്ത് ഇരുപത്തിയേഴ് വര്‍ഷം കൊണ്ട് ഞാന്‍ നൂറ്റിമൂന്നാമത് സിനിമ ആയിട്ടേയുള്ളു എന്നതാണ്. ഇനിയിപ്പോള്‍ പുള്ളി എന്റെ സീനിയറായിട്ട് മാറും എന്നുള്ളതാണ് സത്യം. അതിലും ഒരുപാട് സന്തോഷമുണ്ട്',-കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിവേകാനന്ദന്‍ വൈറലാണ്'. ജനുവരി 19 ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.