Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണയം വെച്ചാണ് പല ഗുണ്ടുകളും ചെയ്തത്, ബാഡ് ബോയ്സ് കൂടി പൊട്ടിയതോടെ പാപ്പരായെന്ന് ഷീലു എബ്രഹാം

Sheelu Abraham

അഭിറാം മനോഹർ

, തിങ്കള്‍, 7 ജൂലൈ 2025 (15:22 IST)
Sheelu Abraham
മലയാളി സിനിമാപ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹം. മലയാളത്തില്‍ അബാം മൂവീസ് എന്ന നിര്‍മാണകമ്പനി ഉടമയായ എബ്രഹാം മാത്യുവിന്റെ ഭാര്യ കൂടിയായ ഷീലു അബാം മൂവീസിന്റെ പല സിനിമകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ അബാമിന്റെയായി പുറത്തുവന്നിട്ടുട്ടെങ്കിലും കഴിഞ്ഞ കുറച്ച് സിനിമകളുടെ പരാജയം കാരണം പല വസ്തുക്കളും പണയത്തിലാണെന്നാണ് നടി ഷീലു എബ്രഹാം പറയുന്നത്.
 
 അബാമിന്റെ ഏറ്റവും പുതിയ സിനിമയായ രവീന്ദ്ര നീ എവിടെ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജിന്റര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കടങ്ങളുടെ കാര്യം ഷീലു വ്യക്തമാക്കിയത്. ഇനി അങ്ങോട്ട് സിനിമ ചെയ്യുമോ എന്ന് ഈ സിനിമയോട് കൂടി തീരുമാനിക്കും. ബ്രോ പാപ്പരായി. ഈ നില്‍ക്കുന്ന ഹോട്ടല്‍ ഇതിന് മുന്‍പ് നമ്മള്‍ ഷൂട്ട് ചെയ്ത ഹോട്ടല്‍ അങ്ങനെ പലതും പണയത്തിലാണ്. ഇത്ര കാലം പൊട്ടിയ ഗുണ്ടുകള്‍ ഇതെല്ലാം വെച്ചിട്ടായിരുന്നു ഓടിയത്. അഭിമുഖത്തിനിടെ ഷീലു എബ്രാഹം പറഞ്ഞു.
 
 ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍ എന്നിവരായിരുന്നു അഭിമുഖത്തില്‍ ഷീലു എബ്രഹാമിന്റെ ഒപ്പം ഉണ്ടായിരുന്നത്. പൊന്നേച്ചി തള്ള് എന്നായിരുന്നു ധ്യാനിന്റെ മറുപടി. അതേസമയം തനിക്കറിയാവുന്നത് വെച്ച് അബാമിന്റെ 2 പടങ്ങള്‍ ഒഴികെ മറ്റ് സിനിമകള്‍ക്ക് ലാഭമില്ലെന്ന് അനൂപ് മേനോന്‍ പറഞ്ഞു. നീ ഇപ്പോളല്ലെ വരുന്നത്. ഞാന്‍ കമ്പനിയുടെ ആര്‍ട്ടിസ്റ്റാണ്. ഷീ ടാക്‌സി, കനല്‍, മരട്, ഇപ്പോള്‍ ഇത് അങ്ങനെ നാല് സിനിമകളായി. അനൂപ് മേനോന്‍ പറഞ്ഞു. താനും 4 സിനിമകള്‍ അബാമിനൊപ്പം ചെയ്‌തെന്ന് ധ്യാനും അഭിമുഖത്തില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിറ്റക്ടീവ് ഉജ്ജ്വലൻ ഒടിടിയിലേക്ക്, എവിടെ കാണാം?