'25 വര്‍ഷത്തെ അഭിനയജീവിതത്തില്‍, ഇത്രമേല്‍ അഭിനന്ദനങ്ങള്‍ കിട്ടിയ ഒരു കഥാപാത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല: ഇര്‍ഷാദ്

കെ ആര്‍ അനൂപ്
തിങ്കള്‍, 10 മെയ് 2021 (12:32 IST)
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ചിത്രമാണ് വൂള്‍ഫ്. ഏപ്രില്‍ 18ന് സീ കേരളത്തിലൂടെ പ്രേക്ഷകരിലേക്കെത്തിയ സിനിമ 25 ദിവസങ്ങള്‍ പിന്നിടുകയാണ്.25 വര്‍ഷത്തെ അഭിനയജീവിതത്തില്‍, ഇത്രമേല്‍ അഭിനന്ദനങ്ങള്‍ കിട്ടിയ ഒരു കഥാപാത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഇര്‍ഷാദ് പറഞ്ഞു.
 
ഇര്‍ഷാദിന്റെ വാക്കുകളിലേക്ക്
 
'വൂള്‍ഫ് 25 ദിവസം പിന്നിടുന്നു.25 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ഇത്രമേല്‍ അഭിനന്ദനങ്ങള്‍ കിട്ടിയ, അഭിപ്രായം കേട്ട, സോഷ്യല്‍ മിഡിയ ഇത്രയേറെ ചര്‍ച്ചചെയ്യപ്പെട്ട എന്റെ ഒരു കഥാപാത്രം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.പിന്തുണ തന്ന എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു.
മുഴുവന്‍ സപ്പോര്‍ട്ടോടുകൂടി കൂടെ നിന്ന അര്‍ജുനോടും സംയുക്തയോടുമുള്ള സ്‌നേഹം വാക്കുകള്‍ക്കുമപ്പുറം.ഇരുകൈകളും നീട്ടി സ്വീകരിച്ച മുഴുവന്‍ പ്രേക്ഷരോട് ഒന്ന് മാത്രം, സ്‌നേഹത്തോടെ ഇനിയും കൂടെ നിര്‍ത്തണേ.....
പ്രിയ പ്രേക്ഷകരെ....ഷാജി, ഇന്ദുഗോപന്‍, അനൂട്ടന്‍, പ്രശോഭ് വിജയന്‍, സന്തോഷ് ദാമോദര്‍,'എന്നിവരാണ് ജോ' എന്നിലേക്ക് എത്താന്‍ നിമിത്തമായവരെന്ന്, വലിയ അഭിമാനത്തോടെ സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുന്നു'- ഇര്‍ഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിലിൽ തടവുകാരുടെ ശമ്പള പരിഷ്കരണം; തീരുമാനം സുപ്രീം കോടതി വിധിപ്രകാരം

Pinarayi Vijayan: നയിക്കാന്‍ വീണ്ടും പിണറായി; ധര്‍മ്മടത്ത് മത്സരിക്കും

പി പി ദിവ്യയെ എഐഡിഡബ്ല്യുഎ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

ഐഷ പോറ്റി വര്‍ഗവഞ്ചക: അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments