Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മലയാള സിനിമയിലെ ഏറ്റവും ആവേശകരമായ യുവനടന്മാരിലൊരാള്‍', 'കടുവ' ടീമിലേക്ക് അര്‍ജുന്‍ അശോകനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്

'മലയാള സിനിമയിലെ ഏറ്റവും ആവേശകരമായ യുവനടന്മാരിലൊരാള്‍', 'കടുവ' ടീമിലേക്ക് അര്‍ജുന്‍ അശോകനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്

കെ ആര്‍ അനൂപ്

, ശനി, 24 ഏപ്രില്‍ 2021 (17:30 IST)
കടുവ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയെക്കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കി പൃഥ്വിരാജ്.ടീമിലേക്ക് അര്‍ജുന്‍ അശോകനെ നടന്‍ സ്വാഗതം ചെയ്തു.
 
'സ്വാഗതം അര്‍ജുന്‍ അശോകന്‍. മലയാള സിനിമയിലെ ഏറ്റവും ആവേശകരമായ യുവനടന്മാരിലൊരാള്‍. കടുവ ഷൂട്ട് പുരോഗമിക്കുകയാണ്'- പൃഥ്വിരാജ് കുറിച്ചു.
 
പൃഥ്വിരാജിനോട് നന്ദിപറഞ്ഞുകൊണ്ട് അര്‍ജുന്‍ അശോകനും രംഗത്തെത്തി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ അര്‍ജുനായി.പൃഥ്വിരാജുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ഷൂട്ടിംഗ് ആയതിനാല്‍, തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ നടന്‍ ശ്രമിക്കുന്നത് ഉറപ്പാണ്. 
 
മധുരം എന്ന സിനിമയാണ് അര്‍ജുന്‍ ഒടുവിലായി പൂര്‍ത്തിയാക്കിയത്. 'ജൂണ്‍'ന് ശേഷം അഹമ്മദ് കബീര്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാറിന് ശേഷം അര്‍ജുന്‍ സര്‍ജ വീണ്ടും മലയാളത്തിലേക്ക്,കണ്ണന്‍ താമരക്കുളത്തിന്റെ പുതിയ ചിത്രം വരുന്നു!