Anushka Shetty Khatti: തിയേറ്ററിൽ തകർന്നടിഞ്ഞ് അനുഷ്കയുടെ ഘാട്ടി; ഒ.ടി.ടിയിലെങ്കിലും രക്ഷപ്പെടുമോ?

ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുകയാണ്.

നിഹാരിക കെ.എസ്
ശനി, 20 സെപ്‌റ്റംബര്‍ 2025 (09:44 IST)
അനുഷ്‍ക ഷെട്ടിയെ നായികയാക്കി കൃഷ് ജ​ഗർലമുഡി സംവിധാനം ചെയ്ത ചിത്രമാണ് ഘാട്ടി. ഫീമെയിൽ ഓറിയന്റഡ് രീതിയിൽ പുറത്തിറങ്ങിയ സിനിമ പക്ഷേ തിയേറ്ററിൽ വർക്കായില്ല. ഇന്ത്യയിൽ നിന്ന് ആകെ ഏഴ് കോടി മാത്രമേ ചിത്രത്തിന് നേടാൻ കഴിഞ്ഞുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുകയാണ്.
 
ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തുക. ഒക്ടോബർ രണ്ട് മുതലാണ് സ്‍ട്രീമിങ് ആരംഭിക്കുക. അതേസമയം സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ശിവകാർത്തികേയൻ നായകനായെത്തി മദ്രാസിക്കൊപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ്. വിക്രം പ്രഭുവാണ് ചിത്രത്തിൽ നായകനായെത്തിയത്.
 
ജോൺ വിജയ്, രവീന്ദ്ര വിജയ്, ജിഷു സെൻഗുപ്ത, ജഗപതി ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ അനുഷ്ക ഷെട്ടി സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തതും വാർത്തയായി മാറിയിരുന്നു. ഘാട്ടിയ്ക്ക് മോശം പ്രതികരണം ലഭിച്ചതാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കാൻ കാരണമെന്നും അനുഷ്ക അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

അടുത്ത ലേഖനം
Show comments