ഒന്നാം സ്ഥാനത്ത് ഇപ്പോഴും പ്രഭാസ് തന്നെ; ഷാരൂഖ് ഖാനെ വെട്ടി മലയാളികളുടെ പ്രിയ നടൻ
ബോളിവുഡ് നടൻ ഷാരൂഖ് ഖാന് ഒരു സ്ഥാനം നഷ്‍ടമായി നാലാം സ്ഥാനത്തായി.
ഇന്ത്യയിൽ ജനപ്രീതിയിൽ മുന്നിലുള്ള നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വമ്പൻ മാറ്റങ്ങളാണ് ഇത്തവണ പട്ടികയിലുള്ളത്. മലയാളികളുടെയും പ്രിയപ്പെട്ട താരമായ അജിത്ത് കുമാർ പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്‍ക്ക് കുതിച്ചുകയറി എന്നതാണ് പ്രധാന മാറ്റം. മുൻപ് അജിത്ത് ആറാം സ്ഥാനത്ത് ആയിരുന്നു. ബോളിവുഡ് നടൻ ഷാരൂഖ് ഖാന് ഒരു സ്ഥാനം നഷ്‍ടമായി നാലാം സ്ഥാനത്തായി.
ഓഗസ്റ്റിലെ ജനപ്രീതിയുടെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയാണ് പ്രമുഖ എന്റർടെയ്‍ൻമെന്റ് അനലിസ്റ്റുകളായ ഓർമാക്സ് മീഡിയ. ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരവും മലയാളികളുടെയും പ്രിയപ്പെട്ട നായകനുമായ തെലുങ്ക് നടൻ പ്രഭാസ്. രണ്ടാം സ്ഥാനത്ത് മലയാളികളുടെ പ്രിയ താരം വിജയ്‍യും ആണ്.
സിനിമകൾ നിരന്തരം ചെയ്യുന്നില്ലെങ്കിലും തുടർച്ചയായി വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ പ്രഭാസിനും വിജയ്‍ക്കും ആകുന്നുണ്ട് എന്നതാണ് ജനപ്രീതി യിലും മുന്നിട്ടുനിൽക്കാൻ അവരെ സഹായിക്കുന്നത്. ജനപ്രീതിയിൽ ഷാരൂഖിന് പിന്നിൽ ജൂനിയർ എൻടിആർ ആണ്. ആറാം സ്ഥാനത്ത് അല്ലു അർജുനാണ്. ഏഴാം സ്ഥാനത്ത് മഹേഷ് ബാബുവുമാണ്. തുടർന്നുള്ള സ്ഥാനങ്ങളിലുള്ള നായക താരങ്ങൾ യഥാക്രമം രജനികാന്ത്, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവരാണ്.