Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൻ എസ് മാധവനോട് യോജിക്കുന്നില്ല, പക്ഷേ അദ്ദേഹത്തെ എതിർക്കുന്നവർ സിനിമാക്കാരുടെ ഇരട്ടത്താപ്പ് കൂടി മനസിലാക്കണം : ബെന്യാമിൻ

എൻ എസ് മാധവനോട് യോജിക്കുന്നില്ല, പക്ഷേ അദ്ദേഹത്തെ എതിർക്കുന്നവർ സിനിമാക്കാരുടെ ഇരട്ടത്താപ്പ് കൂടി മനസിലാക്കണം : ബെന്യാമിൻ
, വെള്ളി, 2 ഡിസം‌ബര്‍ 2022 (15:16 IST)
ഹിഗ്വിറ്റ എന്ന സിനിമയോടനുബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങളോട് പ്രതികരിച്ച് എഴുത്തുകാരൻ ബെന്യാമിൻ. ഹിഗ്വിറ്റ വിവാദത്തിൽ എൻ എസ് മാധവനെ പിന്തുണയ്ക്കുന്നില്ലെന്നും എങ്കിലും സിനിമാക്കാർ ഒരു സിനിമാപേര് രജിസ്റ്റർ ചെയ്യുകയും അത് മറ്റാർക്കും ഉപയോഗിക്കാൻ നൽകാത്തതുമായ ഇരട്ടത്താപ്പ് കാണാതെ പോകരുതെനും ബെന്യാമിൻ പറയുന്നു. സിനിമക്കാരുടെ ഇത്തരം ഹുങ്ക് കൂടി വിമർശിക്കുന്നവർ കാണണമെന്നും ബെന്യാമിൻ പറഞ്ഞു.
 
ബെന്യാമിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
 
ഹിഗ്വീറ്റ, മാധവന്റെ മാത്രം സ്വന്തമല്ല. അതുകൊണ്ട് ഈ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ല. എന്നാൽ സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ല.
ഹിഗ്വീറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകൾ, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പൻ, പെരുമ്പടത്തിന്റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ട്. ഒരു ക്രെഡിറ്റ് പോലും വയ്ക്കാതെ കഥകൾ ചൂണ്ടിക്കൊണ്ടുപോയ അനുഭവങ്ങൾ നൂറായിരം. 
 
എന്നിട്ട് ഈ സിനിമക്കാർ ചെയ്യുന്നത് എന്താണ്, ഈ പേര് കൊണ്ടുപോയി രജിസ്റ്റർ ചെയ്യും. പിന്നെ ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പറ്റില്ലത്രേ. അങ്ങനെ ഒരു പടം വന്നാലും ഇല്ലെങ്കിലും ആ പേര് അവൻ സ്വന്തം പേരിൽ പിടിച്ചു വയ്ക്കും. മാധവനു എതിരെ സംസാരിക്കുന്നവർ ഈ ഇരട്ടത്താപ്പ് കൂടി അറിഞ്ഞിരിക്കുന്നത് നന്ന്. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടത് തന്നെയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലവ് ടുഡേ ഒടിടി റിലീസ് ആയി, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍