മമ്മൂക്കയുടെ ഭാഗത്തുനിന്നു നോക്കിയാൽ അത് 100 ശതമാനം ശരിയായിരുന്നു !

Webdunia
ചൊവ്വ, 3 മാര്‍ച്ച് 2020 (17:50 IST)
ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജിന് മുൻപ് ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു എന്നത് സിനിമ ലോകത്ത് വലിയ ചർച്ചയായതാണ്. പൃഥ്വിരാജും, തിരക്കഥാകൃത്തായ സാച്ചിയുമെല്ലാം അത് തുറന്നു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എന്തുകൊണ്ടാണ് മമ്മൂട്ടി ഈ സിനിമ വേണ്ടെന്നുവച്ചത് എന്നതിനെ കുറിച്ച് വിവരങ്ങൾ ഒന്നുമുണ്ടായിരുന്നുന്നില്ല. ഇപ്പോഴിതാ അക്കാര്യം തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് സച്ചി.
 
'ഡ്രൈവിംഗ് ലൈസന്‍സിന്റെ തുടക്കത്തില്‍ ആലോചിച്ചിരുന്നത് മമ്മൂക്കയെ ആണ്. കാരണം, ഡ്രൈവിംഗ് ക്രേസ് ആയിട്ടുള്ള നടന്‍, സൂപ്പര്‍ താരം എന്നിങ്ങനെയൊക്കെയുള്ള ഘടകങ്ങളുണ്ടായിരുന്നു അതിന് പിന്നിൽ. അവസാന ഭാഗങ്ങളിൽ ചില കണ്‍ഫ്യൂഷന്‍സ് മമ്മൂക്കയ്ക്ക് ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ 100 ശതമാനം ശരിയുമാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെ മറന്ന് ആളുകൾ മമ്മൂക്കയുടെ പിറകെ പോകും എന്നതാണ് പ്രധാന കാര്യം. 
 
അങ്ങനെ കഥാപാത്രം മുങ്ങി പോവുകയും നടന്‍ ഉയര്‍ന്നു വരികയും ചെയ്യും. മമ്മൂട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും അതിനു വേണ്ടി സ്ട്രഗിള്‍ ചെയ്യുന്നു എന്നെല്ലാം വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് വിശ്വാസയോഗ്യമാകണമെന്നില്ല. അതുകൊണ്ട് ഇതിനിങ്ങനെ ഒരു കുഴപ്പമുണ്ടെന്ന് മമ്മൂക്ക പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സച്ചി തുറന്നുപറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments