Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സ്കൂൾ വിട്ട് വരുന്ന പെൺകുട്ടിയെ പിന്തുടർന്ന് ആക്രമി, കുരച്ചു ചാടി വളർത്തുനായ’ - വൈറൽ വീഡിയോ

‘സ്കൂൾ വിട്ട് വരുന്ന പെൺകുട്ടിയെ പിന്തുടർന്ന് ആക്രമി, കുരച്ചു ചാടി വളർത്തുനായ’ - വൈറൽ വീഡിയോ

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 3 മാര്‍ച്ച് 2020 (15:27 IST)
വളർത്തുനായ വീട്ടിൽ ഉണ്ടെങ്കിൽ കുട്ടികൾക്ക് നേരെ ഉണ്ടാകുന്ന അക്രമണങ്ങൾ 90 ശതമാനം തടയാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. നായയുടെ കരുതലും സ്നേഹവും വളാരെ വലുതാണ്. കുട്ടികളുമായി നല്ല ചങ്ങാത്തത്തിലാണ് നായയെങ്കിൽ കുട്ടികളെ സംരക്ഷിക്കാൻ അവർ സ്വന്തം ജീവൻ വരെ നൽകും. 
 
കുട്ടികളുമായിട്ടാണ് നായ്ക്കൾ കൂടുതൽ അടുക്കുക. അങ്ങനെ വരുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ആരും പറയാതെ തന്നെ അവർ ഏറ്റെടുക്കും. അവർക്ക് പരിചയമില്ലാത്ത ആര് വന്നാലും അവർ കുരയ്ക്കും, അവർക്ക് അറിയാത്ത ആര് കുട്ടികളെ എടുക്കാൻ നോക്കിയാലോ, ഉപദ്രവിക്കാൻ നോക്കിയാലോ നായ്ക്കൾ അവരെ തുരത്തിയോടിക്കും. നായ്ക്കളുടെ ഒരു കണ്ണ് എപ്പോഴും കുട്ടികൾക്ക് മേൽ ഉണ്ടാകുമെന്നാണ് വിദഹ്ധർ പറയുന്നത്. 
 
ഇതുകൊണ്ടാണ് വിദേശരാജ്യങ്ങളിലൊക്കെ കുട്ടികൾ ഉള്ള വീടുകൾ അവർ ഒരു നായയേയും വളർത്തുന്നത്. അവരുടെ കുടുംബത്തിലെ ഒരു അംഗമായിട്ടായിരുന്നു ആ നായ് വളരുക. അത്തരത്തിൽ നായ്ക്കളുടെ കരുതൽ വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ശ്രദ്ധേയാമാകുന്നത്.
 
മലയാളം സിനിമയിലെ ശ്രദ്ധേയനായ ഒരു ഡോഗ് ട്രെയിനർ ആയ സാജൻ സജി സിറിയക് അവതരിക്കുന്ന ഒരു ഷോട്ട് ഫിലിം ആണിത്. മമ്മൂട്ടി ചിത്രം മധുരരാജയിലെ നായകളെ ട്രെയിൻ ചെയ്തത് സാജൻ ആണ്.  ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യമർഹിക്കുന്നതാണ് സാജന്റെ വീഡിയോ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ