'ട്രിപ്പിള്‍ എക്‌സ്: ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് ': ദീപിക പദുകോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം - ട്രെയിലര്‍

ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ്: ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ബുധന്‍, 20 ജൂലൈ 2016 (11:53 IST)
ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ്: ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡ് താരം ദീപിക പദുകോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമാണ് ഇത്. വിന്‍ ഡീസലാണ് ചിത്രത്തിലെ നായകന്‍. ഫുട്‌ബോള്‍ താരം നെയ്മറും ട്രിപ്പിള്‍ എക്‌സില്‍ അഭിനയിക്കുന്നുണ്ട്.
 
ഡി ജെ കരുസോ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ഹോട്ട് ലുക്കിലാണ് ദീപിക എത്തുന്നത്. ടോണി ജോ, നിന ദൊബ്രേവ്, സാമുവല്‍ ജാക്‌സണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പൃഥ്വിരാജിന്റെ പ്രേത സിനിമ എസ്രയുടെ സെറ്റില്‍ പ്രേതബാധ