Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമാന്തയും ഉണ്ണി മുകുന്ദനും, 'യശോദ' ടീസര്‍, റിലീസ് ഓഗസ്റ്റ് 12ന്

സമാന്തയും ഉണ്ണി മുകുന്ദനും, 'യശോദ' ടീസര്‍, റിലീസ് ഓഗസ്റ്റ് 12ന്

കെ ആര്‍ അനൂപ്

, വ്യാഴം, 5 മെയ് 2022 (11:56 IST)
സാമന്തയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'യശോദ' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കിക്കൊണ്ട് ഹസ്വ വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.2022 ഓഗസ്റ്റ് 12 നാണ് റിലീസ്.
 ചിത്രത്തില്‍ ബുദ്ധിമുട്ടുള്ള സ്റ്റണ്ടുകള്‍ സാമന്ത ചെയ്തിട്ടുണ്ട്.ഹോളിവുഡ് സ്റ്റണ്ട്മാനായ യാനിക്ക് ബെന്നിയാണ് നടിയെ പരിശീലിപ്പിച്ചത്. 'ദി ഫാമിലി മാന്‍ 2' എന്ന ജനപ്രിയ വെബ് സീരീസിനായി സാമന്ത യാനിക്ക് ബെന്നിനൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ത്രില്ലര്‍ ചിത്രമാണ് യശോദ.
 
 ശ്രീദേവി മൂവീസിന്റെ ഹോം ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദാണ് നിര്‍മ്മിക്കുന്നത്. മൂന്ന് മാസത്തോളം ഇരുനൂറോളം പേര്‍ക്കൊപ്പം പ്രയത്‌നിച്ചാണ് കലാസംവിധായകന്‍ അശോക് 'യശോദ'യുടെ സെറ്റ് ഒരുക്കിയത്.നവാഗത സംവിധായകരായ ഹരി-ഹരീഷ് സംവിധാനം ചെയ്ത 'യശോദ'യില്‍ വരലക്ഷ്മി ശരത്കുമാര്‍, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, റാവു രമേഷ്, ശത്രു, ദിവ്യ ശ്രീപദ, കല്‍പിക ഗണേഷ്, പ്രിയങ്ക ശര്‍മ്മ, പ്രവീണ്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.ഛായാഗ്രാഹകന്‍ എം സുകുമാര്‍, എഡിറ്റര്‍ മാര്‍ത്താണ്ഡം കെ വെങ്കിടേഷ് .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിന്നിട്ട വഴികളില്‍ ഒരുപാട് പ്രിയപ്പെട്ട ഒരു മുഖമാണ് തിരക്കഥയിലെ വളര്‍മതിയുടേത്:സുരഭി ലക്ഷ്മി