Webdunia - Bharat's app for daily news and videos

Install App

21 വര്‍ഷങ്ങള്‍ക്കു മുമ്പ് 200 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ജയറാം ചിത്രം, ഇന്നും കാണാന്‍ കൊതിക്കുന്ന ഈ സിനിമ നിങ്ങള്‍ക്കറിയാം

കെ ആര്‍ അനൂപ്
ശനി, 30 മാര്‍ച്ച് 2024 (15:43 IST)
ഇന്നത്തെ സിനിമകള്‍ക്ക് കോടികള്‍ സ്വപ്നം കാണാം, എന്നാല്‍ 100 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഒ.ട.ടി റിലീസുകളുടെ കാലത്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു 50 ദിവസം തിയറ്റുകളില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു.381 തിയറ്ററുകളില്‍ ഇപ്പോഴും പ്രേമലു പ്രദര്‍ശിപ്പിക്കുന്നു എന്നത് വലിയ നേട്ടമാണ്. 50 ദിവസങ്ങളിലേക്ക് അടുക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സും. എന്നാല്‍ 21 വര്‍ഷങ്ങള്‍ക്കു മുമ്പ് 200 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ജയറാം ചിത്രം ഉണ്ട്.
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2003-ല്‍ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന ചിത്രമാണിത്.ഷീല, ജയറാം, ഇന്നസെന്റ്, നയന്‍താര, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്.വാണിജ്യപരമായി വിജയമായിരുന്നു.100 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
മനസ്സിനക്കരെ, മീശ മാധവന്‍, അച്ചുവിന്റെ അമ്മ, നരന്‍, തുടങ്ങിയ മലയാളികള്‍ ഇന്നും കാണാന്‍ കൊതിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഞ്ജന്‍ പ്രമോദ്.രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments