Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനല്ല വോട്ട് ചെയ്യുന്ന നിങ്ങളാണ് ഹീറോസ്'; ഇലക്ഷന്‍ ഡേ പോസ്റ്ററുമായി 'ഗുരുവായൂരമ്പലനടയില്‍' ടീം

'You who vote not me are the heroes'; 'guruvayoorambalanadayil ' team with election day poster

കെ ആര്‍ അനൂപ്

, വെള്ളി, 26 ഏപ്രില്‍ 2024 (09:19 IST)
തിയേറ്ററുകളിലെ ആരവം ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. 'ഞാനല്ല വോട്ട് ചെയ്യുന്ന നിങ്ങളാണ് ഹീറോസ്',- എന്ന് പറഞ്ഞുകൊണ്ട് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ഗുരുവായൂരമ്പലനടയില്‍ ടീം. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയില്‍' റിലീസിന് ഒരുങ്ങുകയാണ്.പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.
കഴിഞ്ഞ മെയ് 12 ആയിരുന്നു ചിത്രീകരണം ആരംഭിച്ചത് വേറൊരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് രണ്ടുമാസത്തോളം വിശ്രമത്തിലായിരുന്ന പൃഥ്വിരാജ്, ആരോഗ്യനില വീണ്ടെടുത്ത ശേഷമാണ് വീണ്ടും ഷൂട്ടിങ്ങിനായി എത്തിയത്. അതിനാല്‍ ചിത്രീകരണം നീണ്ടു പോകുകയായിരുന്നു.
 
തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഘടകങ്ങള്‍ സിനിമയില്‍ ഉണ്ടെന്നാണ് ബേസില്‍ പറഞ്ഞിരുന്നു.ഗുരുവായൂരിലെ ഒരു വിവാഹത്തിനിടെ സംഭവിക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
 
അങ്കിത് മേനോന്‍ സംഗീത സംവിധാനവും നീരജ് രേവി ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4 എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024ല്‍ റിലീസ് ചെയ്യും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബങ്ങളുടെ വോട്ട് നേടാൻ ദിലീപ്,'പവി കെയർ ടേക്കർ'ഇന്നുമുതൽ തിയേറ്ററുകളിലേക്ക്