'നീ എല്ലായ്‌പ്പോഴും എന്റെ അലക്‌സ് ആയിരിക്കും'; സൗബിന് കയ്യടിച്ച് 'ഇരുള്‍' സംവിധായകന്‍ നസീഫ് യൂസഫ് ഇസുദ്ദീന്‍

കെ ആര്‍ അനൂപ്
ശനി, 10 ഏപ്രില്‍ 2021 (17:04 IST)
'ഇക്കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് 'ഇരുള്‍'. ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അലക്‌സ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഉണ്ണി, അര്‍ച്ചന പിള്ള എന്നിവരായി ഫഹദും ദര്‍ശനയും വേഷമിട്ടു. ഇപ്പോഴിതാ സൗബിന്‍ ചെയ്ത കഥാപാത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ നസീഫ് യൂസഫ് ഇസുദ്ദീന്‍.
 
'ഉണ്ണിയില്‍ നിന്നും തന്നിലേക്ക് തന്നെ സംശയങ്ങള്‍ തിരിച്ചുവിടാനുള്ള ബുദ്ധിമുട്ടുള്ള ജോലി അലക്‌സിന് ഉണ്ടായിരുന്നു. അവസാനം വരെ അത് നിലനിര്‍ത്തുക. ഒരു എഴുത്തുകാരനെന്ന നിലയില്‍ തന്റെ അഭിനിവേശത്തില്‍ ഏര്‍പ്പെടുന്ന ഒരു സമ്പന്നനായ പ്ലേബോയ്. എന്നിട്ടും സ്‌നേഹമുള്ളവനും റൊമാന്റിക്കും ആയിരിക്കുക. എന്നിട്ട് അയാളുടെ സംതൃപ്തി നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് പോകുക. സൗബിന്‍ സാഹിര്‍ നിങ്ങള്‍ക്ക് കൈയ്യടിക്കുന്നു. നീ എല്ലായ്‌പ്പോഴും എന്റെ അലക്‌സ് ആയിരിക്കും'- നസീഫ് യൂസഫ് ഇസുദ്ദീന്‍ കുറിച്ചു.
 
ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തുവന്ന ചിത്രം ഒരു മിസ്റ്ററി-ത്രില്ലര്‍ ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments