Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടൊവിനോ ആറ് ബോളില്‍ ആറ് സിക്‌സ് അടിക്കുന്നത് കണ്ട് യുവരാജ് സിങ് ഞെട്ടി; വൈറല്‍ വീഡിയോ

ടൊവിനോ ആറ് ബോളില്‍ ആറ് സിക്‌സ് അടിക്കുന്നത് കണ്ട് യുവരാജ് സിങ് ഞെട്ടി; വൈറല്‍ വീഡിയോ
, വ്യാഴം, 23 ഡിസം‌ബര്‍ 2021 (12:32 IST)
യുവരാജ് സിങ്ങിനെ സാക്ഷിനിര്‍ത്തി ആറ് ബോളില്‍ ആറ് സിക്‌സുമായി ടൊവിനോ തോമസ് ! മിന്നല്‍ മുരളിയുടെ പ്രചാരണത്തിനായി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ വീഡിയോയിലാണ് യുവരാജ് സിങ്ങും ടൊവിനോ തോമസും ഒന്നിച്ചെത്തുന്നത്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
 


മിന്നല്‍ മുരളി സൂപ്പര്‍ഹീറോ ആണോയെന്ന് ടെസ്റ്റ് ചെയ്യാന്‍ എത്തുകയാണ് യുവരാജ് ഇവിടെ. സ്പീഡ് ടെസ്റ്റ് നടത്തുന്ന യുവരാജും ആ ടെസ്റ്റിനെ രസകരമായി നേരിടുന്ന ടൊവിനോയുമാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നെറ്റ്ഫ്ളിക്സ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ദ് ഗ്രേറ്റ് കാലിയും മിന്നല്‍ മുരളി പ്രചാരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൃഗയയിലെ പുലിയുടെ പേര് റാണി, ഒറിജിനല്‍ പുലിയോട് ഏറ്റുമുട്ടാന്‍ മമ്മൂട്ടിക്ക് ആദ്യം മടിയായിരുന്നു; ഒടുവില്‍ അത് സംഭവിച്ചു