Webdunia - Bharat's app for daily news and videos

Install App

ആ‍ശാ ശരത്ത് വന്നപ്പോള്‍ തബുവിനെ മാറ്റി, വില്ലന്‍ ജയറാം!

തബുവിനെ മാറ്റി, പകരം ആശാ ശരത്; വില്ലന്‍ ജയറാം!

Webdunia
വെള്ളി, 17 ജൂണ്‍ 2016 (17:00 IST)
‘ബാഹുബലി’ നായകന്‍ പ്രഭാസിനും നായിക അനുഷ്ക ഷെട്ടിക്കും വില്ലനായി ജയറാം അഭിനയിക്കുന്നു. ‘ഭഗ്‌മതി’ എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തില്‍ തല മൊട്ടയടിച്ച ഗെറ്റപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുക. ഈ ചിത്രത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ തബുവിനെ ഈ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
 
തബുവിന് പകരം ആശാ ശരത് ആ കഥാപാത്രത്തെ അവതരിപ്പിക്കും. ദൃശ്യം, പാപനാശം, തൂങ്കാവനം എന്നീ സിനിമകളില്‍ ആശാ ശരത് ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 
 
ടൈറ്റില്‍ കഥാപാത്രമായ ഭഗ്‌മതിയെ അവതരിപ്പിക്കുന്നത് അനുഷ്ക ഷെട്ടിയാണ്. ജി അശോക് സംവിധാനം ചെയ്യുന്ന സിനിമ ഒരു ത്രില്ലറായിരിക്കും. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
 
ബാഹുബലിക്ക് ശേഷം പ്രഭാസും അനുഷ്കയും ഒന്നിക്കുന്ന ചിത്രമാണ് ഭഗ്‌മതി. അപൂര്‍വ്വമായാണ് ജയറാം വില്ലന്‍ വേഷങ്ങള്‍ തെരഞ്ഞെടുക്കുക. തമിഴ് ചിത്രമായ ‘സരോജ’യില്‍ കൊടുംവില്ലനായി ജയറാം എത്തിയിരുന്നു.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments