Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ പൊലീസ് സ്റ്റേഷനില്‍ എന്തൊക്കെയാണ് നടക്കുന്നത്! വീഡിയോ കണ്ടുനോക്കൂ!

ഈ പൊലീസ് സ്റ്റേഷനില്‍ എന്തൊക്കെയാണ് നടക്കുന്നത്! വീഡിയോ കണ്ടുനോക്കൂ!
, വ്യാഴം, 11 ഫെബ്രുവരി 2016 (20:40 IST)
നിവിന്‍ പോളിയുടെ പുതിയ ചിത്രം ‘ആക്ഷന്‍ ഹീറോ ബിജു’ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു പൊലീസ് സ്റ്റേഷന്‍ എങ്ങനെയാണ് എന്നതിന്‍റെ കൃത്യമായ ചിത്രീകരണമാണ് ചിത്രത്തില്‍ എബ്രിഡ് ഷൈന്‍ കാണിച്ചുതരുന്നത് എന്നതില്‍ രണ്ടഭിപ്രായമില്ല.
 
ചിത്രത്തിലെ പുതിയ ഒരു രംഗം ഇപ്പോള്‍ റിലീസ് ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ എസ് ഐ ബിജു പൌലോസിന് മുന്നില്‍ രണ്ടുപേര്‍ പാടുന്നതാണ് രംഗം.
 
‘മുത്തേ മുത്തേ പിണങ്ങല്ലേ...’ എന്ന ഗാനം അതീവ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നാടന്‍ ശൈലിയിലുള്ള ഗാനം പാടിയിരിക്കുന്നത് വി സുരേഷ് തമ്പാനൂര്‍.
 
എന്തായാലും ചിത്രത്തിലെ ഈ ഗാനരംഗം മാത്രം മതി ചിത്രത്തിന്‍റെ പൊതുവായുള്ള സ്വഭാവം മനസിലാക്കാന്‍. നിവിന്‍ പോളിയും ജോജുവും ഉള്‍പ്പടെയുള്ള താരങ്ങള്‍ പാട്ട് ആസ്വദിക്കുന്ന രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.
 
നിവിന്‍ പോളി തന്നെ നിര്‍മ്മിച്ച ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ബോക്സോഫീസില്‍ നിവിന്‍ പോളി കാണിച്ച മാജിക് ഇത്തവണ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

Share this Story:

Follow Webdunia malayalam