Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴു വര്‍ഷത്തെ പ്രണയം സഫലമാകുന്നു: സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

ഏഴു വര്‍ഷത്തെ പ്രണയം സഫലമാകുന്നു: സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
, ചൊവ്വ, 1 ഓഗസ്റ്റ് 2017 (08:59 IST)
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. എലിസബത്ത് സാമുവല്‍ എന്ന എലിയാണ് വധു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്.
 
ജൂലൈ 31ന് വധുവിന്റെ നാടായ കോട്ടയം തോട്ടക്കാട് മാര്‍ അപ്രേം പള്ളിയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ആഗസ്റ്റ് 17ന് വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയില്‍ വെച്ചാണ് വിവാഹം. ഏഴു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം.
 
സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെ അടുത്തിടെ തന്റെ ഗേള്‍ ഫ്രണ്ടായ എലിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. ട്രഡീഷനല്‍ ക്രിസ്ത്യന്‍ ആചാരങ്ങളോടെയാണ് വിവാഹം നടക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി മാത്രമല്ല, ആ സിനിമയുടെ സെറ്റിലെ എല്ലാവരും പൂര്‍ണ നഗ്നരായി !; എന്തിന് വേണ്ടിയായിരുന്നു അത് ? - നടി പറയുന്നു