Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ സേതു പ്രഖ്യാപിച്ചു - മമ്മൂട്ടിച്ചിത്രത്തിന് പേര് ‘കോഴി തങ്കച്ചന്‍’ തന്നെ !

Kozhi Thankachan
, വ്യാഴം, 11 മെയ് 2017 (16:22 IST)
തോപ്പില്‍ ജോപ്പന്‍, കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ് തുടങ്ങിയ സിനിമകളുടെ ഗണത്തിലേക്ക് പുതിയ ഒരു ചിത്രം കൂടി. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ പേര് ‘കോഴി തങ്കച്ചന്‍’. 
 
കുട്ടനാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമയില്‍ തികച്ചും ഗ്രാമീണനായ തങ്കച്ചന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോഴിക്കച്ചവടമാണ് തങ്കച്ചന്‍റെ ജോലി.
 
ഈ സിനിമയുടെ പേര് കോഴി തങ്കച്ചന്‍ എന്നായിരിക്കുമെന്ന് മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പേര് നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു അന്ന് സേതു അറിയിച്ചത്. ഇപ്പോള്‍ സേതുതന്നെയാണ് ‘കോഴി തങ്കച്ചന്‍’ എന്നായിരിക്കും സിനിമയുടെ പേരെന്ന് പ്രഖ്യാപിച്ചത്. 
 
സേതു തന്നെ തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ വേദികയും നൈല ഉഷയുമാണ് നായികമാര്‍. ഈ സിനിമയില്‍ സംവിധാന സഹായി ആയി ഉണ്ണിമുകുന്ദന്‍ പ്രവര്‍ത്തിക്കും.
 
അനന്ത വിഷന്‍റെ ബാനറില്‍ മുരളീധരനും ശാന്ത മുരളീധരനുമാണ് കോഴി തങ്കച്ചന്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. 
 
തോപ്പില്‍ ജോപ്പന് ശേഷം അതേ കാറ്റഗറിയില്‍ മമ്മൂട്ടി ചെയ്യുന്ന കോഴി തങ്കച്ചന്‍ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. എന്നാല്‍ അത്യാവശ്യം ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുണ്ടസത്യങ്ങളിലേക്ക് വെളിച്ചത്തിന്‍റെ മിഴിതുറന്ന് മമ്മൂട്ടി!