ഒരു ഗ്രാമീണ ത്രില്ലറുമായി മമ്മൂട്ടി വരുന്നു!
നാട്ടിന്‍പുറത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലറുമായി മമ്മൂട്ടി!
‘സെവന്‍ത് ഡേ’ എന്ന പൃഥ്വിരാജ് സിനിമ ഓര്‍ക്കുന്നുണ്ടാവുമല്ലോ. സമീപകാലത്തുണ്ടായ മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായിരുന്നു അത്. ശ്യാം ധര്‍ എന്ന നവാഗതനായിരുന്നു ആ സിനിമയുടെ സംവിധായകന്‍. ശ്യാം ധര്‍ തന്‍റെ രണ്ടാമത്തെ സിനിമയുടെ തിരക്കിലാണ്.
സാക്ഷാല്‍ മമ്മൂട്ടിയെ നായകനാക്കിയാണ് ശ്യാം ധര്‍ തന്‍റെ പുതിയ സിനിമ ഒരുക്കുന്നത്. ഈ വര്‍ഷം അവസാനം ഈ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും.
ഇടുക്കിയില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ഒരു സിനിമയായിരിക്കും ഇത്. തോപ്പില്‍ ജോപ്പന് ശേഷം ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന മമ്മൂട്ടി സിനിമ.
രതീഷ് രവിയാണ് മമ്മൂട്ടി - ശ്യാം ധര്‍ പ്രൊജക്ടിന് തിരക്കഥ രചിക്കുന്നത്. നാട്ടിന്‍പുറത്തിന്‍റെ പശ്ചാത്തലമാണെങ്കിലും ഈ സിനിമയ്ക്ക് ഒരു ത്രില്ലര്‍ സ്വഭാവമുണ്ടായിരിക്കുമെന്നാണ് വിവരം.