Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതല്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ്, ഓഗസ്റ്റ് സിനിമയുടെ ഏറ്റവും വലിയ ഹിറ്റ് ഗ്രേറ്റ്ഫാദര്‍ !

കൂടുതല്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ്, ഓഗസ്റ്റ് സിനിമയുടെ ഏറ്റവും വലിയ ഹിറ്റ് ഗ്രേറ്റ്ഫാദര്‍ !
, ബുധന്‍, 19 ഏപ്രില്‍ 2017 (15:02 IST)
ഓഗസ്റ്റ് സിനിമയുടെ 2011 മുതല്‍ 2016 വരെയുള്ള അഞ്ചുവര്‍ഷക്കാലത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ ഹിറ്റാണ് ദി ഗ്രേറ്റ് ഫാദര്‍. ഈ സിനിമയുടെ മഹാവിജയം നിര്‍മ്മാണക്കമ്പനിക്ക് വന്‍ ലാഭമാണ് നേടിക്കൊടുത്തിരിക്കുന്നത്.
 
ഗ്രേറ്റ്ഫാദര്‍ പൃഥ്വിരാജിനെ നായകനാക്കി ചെയ്യാനാണ് സംവിധായകന്‍ ഹനീഫ് അദേനി ആദ്യം ആലോചിച്ചത്. എന്നാല്‍ പൃഥ്വിരാജ് തന്നെയാണ് ഈ സിനിമ മമ്മൂട്ടിയെ നായകനാക്കി ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചത്. ആ തീരുമാനം ഓഗസ്റ്റ് സിനിമയ്ക്ക് ഉണ്ടാക്കിയ നേട്ടം വളരെ വലുതാണ്.
 
ഭാവിയില്‍ കൂടുതല്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഓഗസ്റ്റ് സിനിമ പ്ലാന്‍ ചെയ്യുന്നതായാണ് വിവരം. വെറും ആറുകോടി ചെലവില്‍ നിര്‍മ്മിച്ച സിനിമ 50 കോടിയും കടന്ന് കുതിക്കുന്ന മാജിക്കാണ് സംഭവിച്ചിരിക്കുന്നത്.
 
എല്ലാ ട്രേഡ് അനലിസ്റ്റുകളെയും അമ്പരപ്പിച്ച ഈ വിജയത്തിന് ഒരുകാരണമേയുള്ളൂ എന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. അത് മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ മാത്രമാണ്!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈസ്റ്റ് ഓര്‍ വെസ്റ്റ് ലാലേട്ടൻ ഈസ് ദ് ബെസ്റ്റ്!; കെആർകെയ്ക്കെതിരെ ബിനീഷ് ബാസ്റ്റിൻ