ക്രിസ്‌മസിന് മോഹന്‍ലാല്‍ തകര്‍ക്കട്ടെ, മമ്മൂട്ടി പിന്‍‌മാറി!

ക്രിസ്മസിന് മോഹന്‍ലാലിനോട് ഏറ്റുമുട്ടാന്‍ മമ്മൂട്ടിയില്ല!

Webdunia
ചൊവ്വ, 29 നവം‌ബര്‍ 2016 (17:27 IST)
ഓണം മോഹന്‍ലാല്‍ സ്വന്തമാക്കിയത് ‘ഒപ്പം’ എന്ന മെഗാഹിറ്റിലൂടെയായിരുന്നു. പിന്നീട് പുലിമുരുകനിലൂടെ 100 കോടി ക്ലബിലും ഇടം‌പിടിച്ച് ഈ വര്‍ഷത്തിന്‍റെ താരമായി മോഹന്‍ലാല്‍ മാറി. ഇനി ക്രിസ്‌മസിനും മോഹന്‍ലാല്‍ തരംഗം ആവര്‍ത്തിക്കുമെന്നാണ് സൂചന.
 
ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തുമെന്ന് നിശ്ചയിച്ചിരുന്ന മമ്മൂട്ടിച്ചിത്രം ‘ദി ഗ്രേറ്റ് ഫാദര്‍’ റിലീസ് ജനുവരിയിലേക്ക് മാറ്റി. ജനുവരി 27നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ഫാമിലി ത്രില്ലറാണ്. പൃഥ്വിരാജാണ് നിര്‍മ്മാണം.
 
ഡബ്ബിംഗിനും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കും കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് ചിത്രത്തിന്‍റെ റിലീസ് നീട്ടുന്നത്. ചിത്രത്തിന്‍റെ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്തുകൊണ്ട് ദി ഗ്രേറ്റ് ഫാദര്‍ ക്രിസ്മസിന് റിലീസ് ചെയ്യേണ്ടതില്ലെന്നാണ് പൃഥ്വിരാജിന്‍റെ തീരുമാനം. ഇതോടെ മമ്മൂട്ടിക്ക് ക്രിസ്മസ് റിലീസ് ഉണ്ടാകില്ല.
 
‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ആണ് ക്രിസ്തുമസിന് പ്രദര്‍ശനത്തിനെത്തുന്ന മോഹന്‍ലാല്‍ സിനിമ. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എം സിന്ധുരാജാണ് തിരക്കഥ. 
 
ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്‍റെ നായികയായി മീന വീണ്ടും എത്തുന്നു എന്നതും ‘മൈ ലൈഫ് ഈസ് മൈ വൈഫ്’ എന്ന ടാഗ്‌ലൈനും മുന്തിരിവള്ളികളിലേക്ക് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുമെന്നുറപ്പാണ്.

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

അടുത്ത ലേഖനം
Show comments