Webdunia - Bharat's app for daily news and videos

Install App

ഗള്‍ഫില്‍ ഗ്രേറ്റ്ഫാദര്‍ കൊടുങ്കാറ്റ്, വെറും 3 ദിവസം കൊണ്ട് 11 കോടി!

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (15:42 IST)
ഗള്‍ഫ് മേഖലയെ ഒരു സിനിമ കിടിലം കൊള്ളിക്കുകയാണ്. മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ ഇവിടെ മൂന്ന് ദിവസം കൊണ്ട് 11 കോടി രൂപയോളമാണ് വാരിക്കൂട്ടിയിരിക്കുന്നത്. ലോകമെമ്പാടുമായി ഇതോടെ 50 കോടി കടന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുന്നു.
 
യു എ ഇയില്‍ എട്ടുകോടിയോളമാണ് മൂന്ന് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത്. ഖത്തറില്‍ ഒന്നേകാല്‍ കോടിയാണ് മൂന്ന് ദിവസത്തെ കളക്ഷന്‍. ഒമാനിലും ഒരുകോടി നേടിയ സിനിമ ബഹറിലും കളക്ഷനില്‍ ഒരുകോടിക്ക് അടുത്തെത്തി. കുവൈത്തില്‍ മൂന്ന് ദിവസം കൊണ്ട് അരക്കോടി രൂപയാണ് കളക്ഷന്‍ നേടിയത്.
 
ഹനീഫ് അദേനിയുടെ ഈ ഫാമിലി ത്രില്ലര്‍ ചിത്രത്തില്‍ ആര്യയാണ് മമ്മൂട്ടിക്കൊപ്പം കൈയടി നേടുന്ന മറ്റൊരു താരം. ദൃശ്യത്തിലെ പൊലീസുകാരന് ശേഷം കലാഭവന്‍ ഷാജോണിന്‍റെ ഉജ്ജ്വലമായ പ്രകടനവും ഗ്രേറ്റ്ഫാദറിന്‍റെ പ്രത്യേകതയാണ്.
 
ക്ലൈമാക്സ് രംഗങ്ങളിലെ ആക്ഷന്‍ ചിത്രീകരണത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയുടെ സാഹസിക പ്രകടനങ്ങള്‍ ആ മേക്കിംഗ് വീഡിയോയില്‍ വ്യക്തമാണ്. പുത്തന്‍‌പണത്തിലും മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

Teachers' Day Wishes in Malayalam: അവധിയാണെങ്കിലും അധ്യാപകര്‍ക്കു ആശംസകള്‍ നേരാന്‍ മറക്കരുത്; ആശംസകള്‍ മലയാളത്തില്‍

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പരിപാടിക്കിടെ ചാവേർ സ്ഫോടനം, 11 പേർ കൊല്ലപ്പെട്ടു

എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments