Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോദ വിജയമാക്കാൻ മോഹൻലാലും! ആഘോഷമാക്കി ടീം!

ഗോദയുടെ വിജയമാക്കാൻ മോഹന്‍ലാലും മോദിയും! ആഘോഷമാക്കി ഗോദ ടീം!

മോഹൻലാൽ
, ശനി, 27 മെയ് 2017 (12:30 IST)
കഴിഞ്ഞ ആഴ്ച തിയറ്ററിലെത്തിയ ടോവിനോ നായകനായ  ഗോദയുടെ പ്രമോഷന് മോഹന്‍ലാലും മോദിയും എത്തിയിരിക്കുകയാണ്. ഞെട്ടണ്ട, സാഹചര്യങ്ങൾ മുതലാക്കിയാണ് ഗോദ ടീം പ്രൊമോഷൻ നടത്തുന്നത്. മോദിയും ബീഫുമാണ് ഇപ്പോഴത്തെ താരം. അതുകൊണ്ട് തന്നെ അതിൽ തന്നെ പിടിച്ചിരിക്കുകയാണ് ഗോദ ടീം. 
 
കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ ഗുസ്തി പശ്ചാത്തലമായ ഒരു  സിനിമയാണ്. സിനിമ മികച്ച അഭിപ്രായം നേടി തിയറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിന്റെ പിറന്നാള്‍ ശരിക്കും ആഘോഷമാക്കിയതും ഉപകാരപ്പെട്ടതും ഗോദ ടീമിനാണ്. മോഹന്‍ലാലിന് ടീമിന്റെ പിറന്നാള്‍ ആശംസ എത്തിയത് ചിത്രത്തിലെ ഒരു രംഗത്തോടൊപ്പമായിരുന്നു.  
 
രാജ്യത്ത് ഗോവധം നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് ഗോദ ടീമിന് പുതിയ ആശയം നല്‍കിയത്. ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധിക്കാന്‍ കാത്ത് നില്‍ക്കുന്നവര്‍ക്കിടയിലേക്കാണ് ഗോദ ടീം ബീഫിനെ വര്‍ണിക്കുന്ന രംഗം ഇട്ടുകൊടുത്തത്. ബീഫ് മലയാളികളുടെ വികാരമാണ് എന്ന് പറഞ്ഞ് തുടങ്ങുന്ന രംഗം ഏതൊരു വ്യക്തിയുടേയും നാവില്‍ കൊതിയൂറും. ഈ രംഗം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാൾ കഥയെഴുതുകയാണ്, ആനക്കാട്ടിൽ ചാക്കോച്ചിയുടെ രണ്ടാം വരവിനായി !