Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേറ്റ്ഫാദര്‍ തമിഴിലേക്കും ഹിന്ദിയിലേക്കും? രജനികാന്തും ആമിര്‍ഖാനും ആലോചനയില്‍ !

ഗ്രേറ്റ്ഫാദര്‍ തമിഴിലേക്കും ഹിന്ദിയിലേക്കും? രജനികാന്തും ആമിര്‍ഖാനും ആലോചനയില്‍ !
, വ്യാഴം, 20 ഏപ്രില്‍ 2017 (14:41 IST)
മലയാളത്തില്‍ വിസ്മയവിജയം തീര്‍ത്ത മമ്മൂട്ടിച്ചിത്രം ദി ഗ്രേറ്റ്ഫാദര്‍ ഓരോ ദിവസവും പുതിയ റെക്കോര്‍ഡുകള്‍ രചിക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ സിനിമ വിദേശരാജ്യങ്ങളിലും വന്‍ ഹിറ്റായി മാറിയിരിക്കുന്നു. ഇപ്പോള്‍ സിനിമയുടെ റീമേക്ക് ചര്‍ച്ചകളും സജീവമായിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.
 
ഗ്രേറ്റ്ഫാദറിന്‍റെ തമിഴ്, ഹിന്ദി റീമേക്കുകളുടെ ആലോചനകള്‍ നടക്കുന്നതായാണ് വിവരം. തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്യാന്‍ സാധ്യതയുണ്ട്.
 
മമ്മൂട്ടി അനശ്വരമാക്കിയ ഡേവിഡ് നൈനാനായി തമിഴില്‍ രജനികാന്തും ഹിന്ദിയില്‍ ആമിര്‍ഖാനും വന്നാല്‍ നന്നായിരിക്കും എന്നാണ് പ്രേക്ഷകാഭിപ്രായം. ഈ കഥാപാത്രം രജനിയുടെയും ആമിറിന്‍റെയും ഇമേജിന് കൃത്യമായിരിക്കും.
 
തമിഴ് ചിത്രം ഹനീഫ് അദേനി തന്നെ ഒരുക്കാനും സാധ്യതയുണ്ട്. അതിനുമുമ്പ് മലയാളത്തില്‍ പൃഥ്വിരാജ്, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഹനീഫ് അദേനി ചെയ്യുമെന്നും സൂചനയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയും സഖാവ്, ചെങ്കൊടി ഉയര്‍ത്തി തീപ്പൊരി കഥാപാത്രം!