Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാട്ടിന്‍പുറത്തെ താന്തോന്നിയായി ഗോകുല്‍ സുരേഷ്, അമ്പലമുക്കിലെ വിശേഷങ്ങളുമായി സംവിധായകന്‍ ജയറാം കൈലാസ്

Gokul Suresh plays a wayward youth in a rustic film

കെ ആര്‍ അനൂപ്

, ശനി, 8 മെയ് 2021 (12:34 IST)
ഗോകുല്‍ സുരേഷിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'അമ്പലമുക്കിലെ വിശേഷങ്ങള്‍'. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. നടന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ ജയറാം കൈലാസ്.
 
പദ്മകുമാര്‍ എന്നാണ് ഗോകുലിന്റെ കഥാപാത്രത്തിന്റെ പേര്. പപ്പു എന്നാണ് സ്‌നേഹത്തോടെ ആളുകള്‍ വിളിക്കുക. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അലസനും താന്തോന്നിയുമായ കഥാപാത്രമാണ് ഗോകുല്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. നാട്ടുകാര്‍ക്ക് ഒന്നും വലിയ ഇഷ്ടം ഇല്ലാത്തത പപ്പുവിനോട് ദേവിയ്ക്ക് പ്രത്യേക ഇഷ്ടമാണ്. സ്‌കൂള്‍ കാലം മുതലേ ഉള്ള ഇരുവരുടെയും പ്രണയവും പിന്നീട് ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കങ്കണയ്ക്ക് കോവിഡ്, നടി ക്വാറന്റൈനില്‍