Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍; ഓര്‍മകള്‍ പങ്കുവെച്ച് നടി

ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍; അത് അവസാനിക്കരുതേയെന്ന് ആഗ്രഹിച്ചിരുന്നു !

ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍;  ഓര്‍മകള്‍ പങ്കുവെച്ച് നടി
, ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (14:13 IST)
ബോളിവുഡിലെ മികച്ച പ്രണയ ജോഡികളായിരുന്നു ബിപാഷ ബസുവും ജോണ്‍ എബ്രഹാമും. ജീവിതത്തിലും ഇവര്‍ ഒന്നിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും പിരിഞ്ഞു. ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിപാഷ ബസു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
 
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാലം താന്‍ ഡേറ്റിങ്ങ് ചെയ്തത് ജോണ്‍ എബ്രഹാമിനൊപ്പമായിരുന്നുവെന്ന് ബിപാഷ പറയുന്നു. അതിനുള്ള ക്രഡിറ്റ് ജോണിന് തന്നെയാണ്. ജോണ്‍ എബ്രഹാമുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കരുതെയെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ബിപാഷ പറയുന്നു.
 
എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി എന്തുകൊണ്ടോ ഞങ്ങള്‍ വഴിപിരിഞ്ഞു. അവിവാഹിതയായിരിക്കുന്ന സമയത്ത് തനിക്ക് നിരവധി ആണ്‍സുഹൃത്തുക്കളുണ്ടായിരുന്നു. 16 കാരിയാണ് താനെന്ന് തോന്നുമായിരുന്നു അപ്പോഴൊക്കെ. ആരും തന്നെ മൈന്‍ഡ് ചെയ്യാതിരിക്കുമ്പോള്‍ നാണക്കേടും പേടിയും തോന്നുമായിരുന്നു. സുഹൃത്തക്കളായാലും അല്ലാത്തവരായാലും തന്നെ നോക്കിയില്ലെങ്കില്‍ അത് തന്നില്‍ അപകര്‍ഷത്വാ ബോധമുണ്ടാക്കിയിരുന്നുവെന്നും താരം പറഞ്ഞു.
 
ജോണ്‍ എബ്രഹാമുമായുള്ള വേര്‍പിരിയലിന് ശേഷം നിരവധി പേര്‍ തന്നെ ഡേറ്റിങ്ങിന് നിര്‍ബന്ധിച്ചിരുന്നു. എല്ലാ കാര്യവും അറിയാവുന്ന സുഹൃത്തുക്കളാണ് ആ സമയത്ത് പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു. മുന്‍കാമുകനുമായി വേര്‍പിരിഞ്ഞതിനു ശേഷം സുഹൃത് ബന്ധം തുടരുകയെന്ന കാര്യം തന്നെ സംബന്ധിച്ച് സാധ്യമല്ലെന്നും ബിപാഷ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൃന്ദയുടെ ഭാഗ്യ പുരുഷന്‍ നിവിന്‍ പോളിയോ?