Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരചക്രവര്‍ത്തി മോഹന്‍ലാല്‍ തന്നെ, ജനതാ ഗാരേജ് 100 കോടി; 'ഒപ്പം’ മെഗാഹിറ്റ്!

ഒപ്പം തകര്‍പ്പന്‍ ഹിറ്റ്, ജനതാ ഗാരേജ് 100 കോടി!

Janatha Garage
, തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (19:30 IST)
ഓണത്തിനിറങ്ങിയ സിനിമകളെ ‘ഒപ്പം’ വിഴുങ്ങുകയാണ്. പടം മെഗാഹിറ്റായി മാറിക്കഴിഞ്ഞു. വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീം വീണ്ടും ബോക്സോഫീസില്‍ കോടികളുടെ കിലുക്കം സൃഷ്ടിക്കുന്നു.
 
കൂടെ റിലീസായ മറ്റെല്ലാ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കിക്കൊണ്ട് അതിഗംഭീര കളക്ഷനാണ് ഒപ്പം നേടുന്നത്.  മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ഈ ത്രില്ലര്‍ പായുന്നത്.
 
അതേസമയം, മോഹന്‍ലാലിന്‍റെ തെലുങ്ക് ചിത്രം ജനതാ ഗാരേജ് രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബില്‍ പ്രവേശിച്ചു. ബാഹുബലിക്ക് ശേഷം ഇത്രയും വേഗത്തില്‍ ഒരു തെലുങ്ക് സിനിമ 100 കോടി ക്ലബില്‍ പ്രവേശിക്കുന്നത് ഇതാദ്യമാണ്.
 
അമ്പരപ്പിക്കുന്ന കളക്ഷനാണ് ജനതാ ഗാരേജ് നേടുന്നത്. തെലുങ്ക് ഇന്‍ഡസ്ട്രിയിലാകെ മോഹന്‍ലാലിന്‍റെ അഭിനയമികവിനെക്കുറിച്ചാണ് സംസാരം. മോഹന്‍ലാലിന്‍റെ ഡേറ്റിനായി തെലുങ്ക് നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുന്ന കാലം വന്നിരിക്കുന്നു എന്ന് നിസംശയം പറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി മിത്ര കുര്യന്‍റെ കാറില്‍ ബസിടിച്ചു; മിത്ര മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബസ് ഡ്രൈവര്‍ ആ‍ശുപത്രിയില്‍