Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോറ്റുകൊടുക്കാൻ സംവിധായകൻ തയ്യാറായില്ല, മമ്മൂട്ടി ചിത്രം വമ്പൻഹിറ്റ്!

ആ ഹിറ്റ് ചിത്രം ഉദയം കണ്ടത് മറ്റൊരു മമ്മൂട്ടി ചിത്രത്തിൽ നിന്ന്!

തോറ്റുകൊടുക്കാൻ സംവിധായകൻ തയ്യാറായില്ല, മമ്മൂട്ടി ചിത്രം വമ്പൻഹിറ്റ്!
, ഞായര്‍, 7 മെയ് 2017 (14:28 IST)
കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സത്യൻ അന്തിക്കാടും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരുമിച്ച് ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഇതില്‍ അര്‍ത്ഥം, കളിക്കളം, എന്നിവ വന്‍വിജയമായിരുന്നു. സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ആദ്യമായൊരുക്കിയ ചിത്രം വന്‍പരാജയമായിരുന്നു. 
 
ഫാമിലി സംവിധായകനെന്ന നിലയില്‍ പേരെടുത്ത് പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ സത്യന്‍ അന്തിക്കാടില്‍ നിന്നും അത്തരമൊരു സിനിമ ആരും പ്രതീക്ഷിച്ചിരുന്നില്ല. പൊട്ടിപ്പാളീസായ ആ ചിത്രത്തിൽ നിന്നും കരകയറാൻ സത്യൻ കുറച്ച് കഷ്ടപ്പെട്ടിരുന്നു. ശ്രീധരന്റെ ഒന്നാം തിരുമുറിവ് ഏല്‍പ്പിച്ച പരാജയത്തില്‍ നിന്നുമാണ് മമ്മൂട്ടിയെ വെച്ചുകൊണ്ട് തന്നെയുള്ള രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് സത്യൻ ആലോചിച്ചത്. 
 
ഒരുപാട് പ്രതീക്ഷയോടെ എത്തിയ ആ മമ്മൂട്ടി ചിത്രത്തിന്റെ പരാജയത്തിന് ശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടിയുമായി വീണ്ടും ഒരു സിനിമ സത്യൻ അന്തിക്കാട് ചെയ്തത്. മുന്‍ചിത്രം നല്‍കിയ പരാജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു സത്യൻ രണ്ടാമത്തെ ചിത്രം എടുത്തത്. സിനിമ വിജയിപ്പിക്കുന്നതിനുള്ള ആത്മാര്‍ത്ഥ ശ്രമത്തിലായിരുന്നു സത്യന്‍ അന്തിക്കാട്. 
 
അര്‍ത്ഥം സിനിമയിലെ മമ്മൂട്ടി കഥാപാത്രം സംഭവം ആയിരിക്കണമെന്ന് സത്യന്‍ അന്തിക്കാട് തിരക്കഥാകൃത്തായ വേണു നാഗവള്ളിയോട് നിര്‍ദേശിച്ചു. എല്ലാ തരത്തിലും മികച്ച കഥാപാത്രമായിരിക്കണം മമ്മൂട്ടിയുടേതെന്ന് സംവിധായകന്‍ നിര്‍ദേശിച്ചു. സത്യന്റെ ആവശ്യപ്രകാരം ശ്രീനിവാസനും തിരക്കഥയിൽ തന്റേതായ സാന്നിധ്യം അറിയിച്ചിരുന്നു.
 
ശ്രീനിവാസനും വേണു നാഗവള്ളിയും സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒരുമിച്ച അര്‍ത്ഥം ശരിക്കും ബ്ലോക്ക് ബ്ലസ്റ്റര്‍ ചിത്രമായി മാറുകയായിരുന്നു. സംവിധായകന്‍ ആഗ്രഹിച്ചതു പോലൊരു വിജയമാണ് അര്‍ത്ഥം നല്‍കിയത്. അര്‍ത്ഥം എന്നു പേരിട്ട മമ്മൂട്ടി ചിത്രം എല്ലാ രീതിയിലും മികച്ച ചിത്രമാക്കി മാറ്റണമെന്ന വാശിയും ഇതിനു പിന്നിലുണ്ടായിരുന്നുവെന്ന് വ്യക്തം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

7 ദിവസം കൊണ്ട് 30 കോടി, മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയും!