Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്‍റെ ഏറ്റവും വലിയ ഹിറ്റ് - വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍ !

അഭിപ്രായം മോശം, എങ്കിലും ഈ ദിലീപ് ചിത്രം വാരിക്കൂട്ടിയത് കോടികള്‍ !

ദിലീപിന്‍റെ ഏറ്റവും വലിയ ഹിറ്റ് - വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍ !
, വ്യാഴം, 5 ജനുവരി 2017 (16:36 IST)
2016 ദിലീപിന് അത്ര നല്ല വര്‍ഷമായിരുന്നില്ല. വമ്പന്‍ ഹിറ്റുകളൊന്നും ദിലീപിനെ അനുഗ്രഹിച്ചില്ല. മൂന്ന് സിനിമകളായിരുന്നു ദിലീപിന് ഉണ്ടായിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും, സിദ്ദിക്ക്-ലാല്‍ ഒരുക്കിയ കിംഗ് ലയര്‍, സുന്ദര്‍ ദാസിന്‍റെ വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍ എന്നിവ.
 
ഇവയില്‍ പിന്നെയും തിയേറ്ററുകളില്‍ വന്നതും പോയതും അറിഞ്ഞില്ല. വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍ സൂപ്പര്‍ഹിറ്റായി. മോശം അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് ഉയര്‍ന്നതെങ്കിലും കുടുംബങ്ങള്‍ സിനിമ ഏറ്റെടുത്തു. 
 
എട്ടുകോടി രൂപയായിരുന്നു വെല്‍‌കം ടു സെന്‍‌ട്രല്‍ ജയിലിന്‍റെ നിര്‍മ്മാണച്ചെലവ്. സാറ്റലൈറ്റ് അവകാശം വിറ്റ വകയില്‍ ലഭിച്ചത് 4.7 കോടി രൂപയാണ്. തിയേറ്ററുകളില്‍ നിന്ന് ചിത്രം 20 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടി. 
 
അതേസമയം, കിംഗ് ലയര്‍ ആകട്ടെ ഭേദപ്പെട്ട വിജയം നേടി. ചിത്രത്തിന്‍റെ ബജറ്റ് 11.25 കോടി രൂപയായിരുന്നു. ഒരുകോടിയോളം രൂപ ചിത്രം ലാഭം നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ വേണ്ടെന്ന് ഫാസിൽ തീർത്തു പറഞ്ഞു, അങ്ങനെ ആ ചിത്രം സൂപ്പർ ഹിറ്റായി!