ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക !
ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം പൊളിക്കും !
മലയാള സിനിമയിലെ താരമായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുന്നുവെന്ന് നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആകര്‍ഷ് സംവിധാനം ചെയ്യുന്ന കര്‍വാനിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്.
ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി ഇമ്രാന്‍ ഹാഷ്മി നായകനായെത്തിയ റാസ് റീബൂട്ടിയിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച കൃതി ഖര്‍ബണ്ഡയാണ് നായികയായി എത്തുന്നത്. കന്നഡയിലും തെലുങ്കിലും ഏറെ തിരക്കുള്ള താരം ദുല്‍ഖറിനോടൊപ്പം എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ദുല്‍ഖറിന്റെ കാമുകിയായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തിരക്കഥാകൃത്തും അഭിനേതാവുമായ ആകര്‍ഷ് ഖുറാനയാണ് കര്‍വാന്‍ സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ കമ്പനി രൂപീകരിച്ചപ്പോള്‍ നിര്‍മ്മാണത്തിനായി നിരവധി തിരക്കഥകള്‍ ലഭിച്ചിരുന്നുവെങ്കിലും നിര്‍മ്മാതാവ് തിരഞ്ഞെടുത്തത് ദുല്‍ഖര്‍ ചിത്രമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.