നിവിന്‍ പോളി പറയുന്നു, ഞണ്ടുകള്‍ക്കും ഒരു കഥയുണ്ട്!
പൊലീസും പ്രേമവുമൊക്കെ വിട്ടു, ഇനി ഞണ്ടുകളുടെ കഥ പറയാന്‍ നിവിന്‍ പോളി!
ആക്ഷന്‍ ഹീറോ ബിജുവും പ്രേമവും ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യവുമൊക്കെ തരംഗം സൃഷ്ടിച്ച് നില്‍ക്കുന്ന സമയമാണ് ഇത്. അതുകൊണ്ടുതന്നെ നിവിന്‍ പോളി മലയാളത്തില്‍ ചെയ്യുന്ന അടുത്ത പ്രൊജക്ട് ഏതാണെന്ന ആകാംക്ഷ മലയാളികള്‍ക്ക് ഉണ്ടാവുമെന്നതില്‍ സംശയമില്ല. ‘ഞണ്ടുകളുടെ കഥ’ എന്നാണ് നിവിന്‍ പോളിയുടെ പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
നവാഗതനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന സിനിമ സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറാണ്. അഹാന കൃഷ്ണകുമാറാണ് നായിക. നിവിന്‍ പോളി തന്നെ ചിത്രം നിര്‍മ്മിക്കുന്നു.
സംവിധായകനും നടനുമായ ലാല്‍ ഈ സിനിമയില്‍ നിവിന്‍ പോളിയുടെ അച്ഛനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. നിവിന്‍ ഇപ്പോള്‍ അഭിനയിക്കുന്ന തമിഴ് ചിത്രം പൂര്‍ത്തിയായാലുടന്‍ ഞണ്ടുകളുടെ കഥയുടെ ചിത്രീകരണം ആരംഭിക്കും.
പ്രേമം എന്ന മെഗാഹിറ്റില്‍ അനുപമ പരമേശ്വരന്‍റെ സുഹൃത്തിന്‍റെ വേഷത്തില്‍ അല്‍ത്താഫ് അഭിനയിച്ചിട്ടുണ്ട്.